തിരുവനന്തപുരം: ആശുപത്രി ജീവനക്കാരി ജീവനൊടുക്കിയ നിലയില്‍ . കോഴിക്കോട് സ്വദേശിനി അലിഷ ഗണേഷാണ് മരിച്ചത്.
തിരുവനന്തപുരം എസ്പി വെല്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് പിന്നില്‍ ആരുമില്ലെന്നാണ് കത്തില്‍ പറയുന്നത്.
















