കൊല്ലം: തേവലക്കര അരിനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി.തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ കാറാണ് പൂര്‍ണമായും കത്തിനശിച്ചത്.
യാത്രക്കാരുമായി സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങി യതിനാല്‍ വലിയ അപകടം ഒഴിവായി. തീ വളരെ വേഗത്തില്‍ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമന
















