Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിശ്വാസത്തോടൊപ്പം വികസനവും; ഭക്തരുടെ ശബരിമല സംരക്ഷണ സംഗമം നാളെ

ഇ. എസ്. ബിജു by ഇ. എസ്. ബിജു
Sep 21, 2025, 10:59 am IST
in Article
ശബരിമലയില്‍ ആചാരലംഘനത്തിനായി പിണറായി സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

ശബരിമലയില്‍ ആചാരലംഘനത്തിനായി പിണറായി സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയില്‍ നടക്കുന്നു എന്നത് കൊണ്ടാണ് സംസ്ഥാനത്തെ സംന്യാസി വര്യന്മാര്‍ ഹിന്ദു സംഘടന നേതാക്കള്‍, അയ്യപ്പഭക്ത സംഘടനകള്‍, ആചാര സംരക്ഷകര്‍, പന്തളം കൊട്ടാരം, സംഘടനാ സംവിധാനങ്ങള്‍ എല്ലാം ചേര്‍ന്ന് ശബരിമല സംരക്ഷണ സംഗമം എന്ന പേരില്‍ ഭക്തജന കൂട്ടായ്‌മ പുണ്യ തീര്‍ത്ഥ സ്ഥാനമായ പന്തളത്ത് നടത്താന്‍ തീരുമാനിച്ചത്.

ശബരിമലയുടെ വികസനത്തിന് ഭക്തജനസമൂഹം എതിരല്ല. പക്ഷെ, വിശ്വാസം സംരക്ഷിച്ചുകൊണ്ട് ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പവിത്രത കാത്തുസൂക്ഷിച്ചുള്ള വികസനമാണ് നടത്തേണ്ടത്. ശബരിമലയുടെ സുരക്ഷയും കോടിക്കണക്കിന് അയ്യപ്പഭക്തര്‍ തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ ഒരുക്കേണ്ട സുരക്ഷാസംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സൗഹാര്‍ദ്ദതീര്‍ത്ഥാടനം, ശബരിമല ഉയര്‍ത്തുന്ന സമഭാവനാ സന്ദേശം, തത്വമസി സങ്കല്പം എല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. നാളെ രാവിലെ മുതല്‍ പന്തളം നാനാക് ഓഡിറ്റോറിയത്തില്‍ ശബരിമല വികസന സെമിനാറോടുകൂടിയാണ് സംഗമം ആരംഭിക്കുക. വൈകിട്ട് മൂന്നിന് കുളനട കൂരമ്പാല ശ്രീവത്സം പാര്‍ക്കിങ് ഗ്രൗണ്ടില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തജന സമ്മേളനവും നടക്കും. ശബരിമലയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സമൂഹം ശബരിമല വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. സര്‍ക്കാരും,ദേവസ്വംബോര്‍ഡും ഭക്തജന താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെങ്കില്‍ ഈ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവിധ സഹായവും ചെയ്തുതരികയാണ് വേണ്ടത്.

എന്നാല്‍, കോടാനുകോടി അയ്യപ്പഭക്തരുടെ വിശ്വാസ കേന്ദ്രമായ ശബരിമലയെ വിനോദ കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവരികയാണ്. ശബരിമല ക്ഷേത്രത്തെ വില്പന ചരക്കാക്കി ലേലം വിളിക്കുകയാണ് സര്‍ക്കാര്‍. അതിനാണ് ശബരിമല വികസനത്തിന് ധനം സ്വരൂപിക്കാന്‍ എന്ന പേരില്‍ വിശുദ്ധ പമ്പയില്‍ത്തന്നെ ആഗോള സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ ഉടമാവകാശികളായ പന്തളം കൊട്ടാരവും, ശബരിമല ക്ഷേത്ര പരിപാലകരായ മലഅരയ സമൂഹവും, ആചാര സംരക്ഷകരായ ഭക്തജനപ്രസ്ഥാനങ്ങളും, ശബരിമല തീര്‍ത്ഥാടനത്തിനായി അവിശ്രമം സേവന പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ള അയ്യപ്പഭക്ത സംഘടനകളും ആ സംഗമത്തില്‍നിന്നകറ്റി നിര്‍ത്തപ്പെട്ടു. വിവിഐപികളെ സന്നിധാനത്ത് എത്തിച്ച് അവര്‍ക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളും നല്‍കി പഞ്ചനക്ഷത്ര ഹോട്ടല്‍ സമാനമായ സൗകര്യങ്ങള്‍ കെടിഡിസിയുടെ ഉടമസ്ഥതയില്‍ പൂങ്കാവനത്തിന്റെ പല ഭാഗങ്ങളില്‍ നിര്‍മ്മിച്ച് ടൂറിസം വകുപ്പ് വഴി സര്‍ക്കാര്‍ ഖജനാവ് നിറയ്‌ക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍. ഇതിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും, ഭക്തരെന്ന പേരില്‍ ടൂറിസ്റ്റുകളെ എത്തിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതിനു പുറമെ, മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കും വിവിധ കരാര്‍ ലബ്ധിക്ക് ഉപകാരസ്മരണ എന്ന നിലയില്‍ സഹസ്ര കോടികള്‍ കീശയിലാക്കുക എന്നതും ആസൂത്രിത അജണ്ടയുടെ ഭാഗമാണ്.

ചെറുവള്ളി എസ്റ്റേറ്റിലുള്ള ശബരിമല വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ സഹസ്രകോടികളുടെ ഗൂഢലക്ഷ്യമാണുള്ളത്. വിമാന യാത്രക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ എന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ചെറുവള്ളി വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയില്‍ തന്നെയും, ശബരിമല പൂങ്കാവനത്തിനുള്ളിലും നിര്‍മിച്ച് സര്‍ക്കാരിന്റെ ധനാഗമ മാര്‍ഗമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം കേന്ദ്രമാക്കി മാറ്റി വിശ്വാസത്തെയും ശബരിമലയുടെ പവിത്രതയെയും കളങ്കപ്പെടുത്തുക എന്ന ഉദ്ദേശവും ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ച പദ്ധതികളുടെ ലക്ഷ്യമാണ്. ശബരിമലയെ തകര്‍ത്താല്‍ നൂറുകണക്കിന് ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കാനും നിത്യ നിദാനം പോലും മുടക്കുവാനും കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ നൂറില്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തമായിട്ടുള്ളത്. ആഗോള സംഗമം ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ദേവസ്വം ബോര്‍ഡിനെ അതിനു കരുവാക്കി. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് നിയോഗിച്ച സ്പെഷ്യല്‍ കമ്മിഷണര്‍, പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം, ശബരിമല തന്ത്രി, മലയരയ സമൂഹം, ആലങ്ങാട്, അമ്പലപ്പുഴ പേട്ട സംഘങ്ങള്‍, അയ്യപ്പഭക്ത സംഘടനകള്‍ ഇവരെയൊന്നും അറിയിക്കാതെയാണ് സംഗമം നടത്താന്‍ തീരുമാനം എടുത്തത്. ഇക്കാലമത്രയും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ വിശുദ്ധ വസ്ത്രം അണിഞ്ഞെത്തി തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികള്‍, ശബരിമല വികസനമാണ് ലക്ഷ്യം എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഭക്തരുടെ മനസ്സില്‍ ഓടിയെത്തിയത് ശബരിമല തീവെപ്പ് കേസിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് തൊട്ട് നിരീശ്വരവാദ സര്‍ക്കാര്‍ ഇക്കാലമത്രയും സ്വീകരിച്ച നിലപാടുകളാണ്.

ശബരിമലയെ ചുട്ടുചാമ്പലാക്കാന്‍ ശ്രമിച്ച ശബരിമല വിരുദ്ധരുടെ പങ്ക് സംബന്ധിച്ച് സമര്‍പ്പിച്ച ശബരിമല തീവെപ്പ് കേസ് അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്ക് വിധേയമാക്കി നടപടി സ്വീകരിക്കാം എന്ന് വാഗ്ദാനം നല്‍കി അതിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ എറിഞ്ഞ് വാഗ്ദാന ലംഘനം നടത്തിയത് മുതല്‍ ആഗോള അയ്യപ്പ സംഗമം കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച വാദമുഖങ്ങള്‍ വരെ ഹിന്ദുവിരുദ്ധവും ആചാരവിരുദ്ധവും ആയിരുന്നു. 2018ലെ തീര്‍ത്ഥാടന കാലയളവില്‍ സര്‍ക്കാര്‍ പിന്തുണയോടെ നിരവധി ആചാരലംഘന ശ്രമങ്ങള്‍ ശബരിമലയില്‍ അരങ്ങേറി. ഭക്തജന സംഘടനകളുടെ താല്‍പര്യങ്ങളും പന്തളം കൊട്ടാരം തന്ത്രിമുഖ്യന്മാര്‍ എന്നിവര്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളും, ഭക്ത സമൂഹങ്ങളുടെ പ്രക്ഷോഭങ്ങളും സര്‍ക്കാര്‍ അവഗണിച്ചു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രീം കോടതിവിധി ഏത് വിധേനയും നടപ്പിലാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വെല്ലുവിളി ഭക്തജനങ്ങളുടെ ചെവിയില്‍ ഇന്നും മുഴങ്ങുകയാണ്. അതുകൊണ്ട് തന്നെ ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ ഗിമിക്കും, ആചാരലംഘനത്തിനും അയ്യപ്പസ്വാമിയെ വില്പന ചരക്ക് ആക്കുന്നതിനുള്ള ശ്രമവും ആണെന്നും ഭക്തരും കേരളീയ സമൂഹവും ഒന്നാകെ വിശ്വസിക്കുന്നു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ ഹിന്ദു സംഘടനകളെ കൂട്ടിച്ചേര്‍ത്ത് വനിതാ മതില്‍ ഉണ്ടാക്കുകയും പിന്‍വാതിലിലൂടെ നിരീശ്വര വാദികളെ സന്നിധാനത്ത് എത്തിച്ച് ആചാരലംഘനം നടത്തിയതും ഈ സര്‍ക്കാര്‍ ആണെന്നത് ഭക്തര്‍ മറന്നിട്ടില്ല.

ആഗോള അയ്യപ്പ സംഗമത്തിനെതിരായി കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ക്കെതിരെ സര്‍കാര്‍ നിലപാട് അറിയിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്ഷേത്രം ബുദ്ധ വിഹാരമാണെന്നും വഖഫ് ബോര്‍ഡിനോടും, മറ്റ് സംവിധാനങ്ങളോടും വിധേയമാണെന്ന് വാദിച്ചത് അക്ഷന്തവ്യമായ തെറ്റും ദേവസ്വം നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരുമാണ്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പറഞ്ഞത് ആചാരമല്ല, ഭരണഘടനാ വിഷയങ്ങളാണ് പരിഗണിക്കേണ്ടത് എന്നാണ്. ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ പമ്പയില്‍ നടന്നത് വികസന സംഗമം ആണെന്ന് പറയുമ്പോള്‍ ഭക്തജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ശബരിമല അയ്യപ്പക്ഷേത്രം എന്നത് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കി മാറ്റി പത്നീസമേതനായ ശാസ്താവിന്റെ ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും ശബരിമല പ്രത്യേകതകള്‍ ഇല്ലാത്ത സാധാരണ ക്ഷേത്രം ആണെന്നും കോടതിയെ ധരിപ്പിച്ചതും പിണറായി വിജയന്‍ സര്‍ക്കാരാണ്.

ശബരിമല മതേതര കേന്ദ്രം ആണെന്ന് സ്ഥാപിക്കാനാണ് ശ്രമം. അതേസമയം, ശബരിമല, ഹൈന്ദവ സമൂഹത്തിന്റെ ആത്മീയ കേന്ദ്രവും ഹൈന്ദവ ആചരണങ്ങളും താന്ത്രിക പൂജകളും ആരാധനകളും നടക്കുന്ന ക്ഷേത്ര സങ്കേതമാണ് എന്നോര്‍മിപ്പിക്കാനും ആ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും നാളത്തെ ശബരിമല സംരക്ഷണ സംഗമം ഉപയോഗപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആചാരലംഘനത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത പന്തളത്ത് തന്നെയാണ് ഈ ശബരിമല സംരക്ഷണ സംഗമത്തിനും വേദിയൊരുങ്ങുന്നത്. അയ്യപ്പ വിശ്വാസികളായ ഭാരതത്തിലെ സ്ത്രീസമൂഹം സഹനത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ച് ശരണമന്ത്രത്തിന്റെ ശക്തിയില്‍ നയിച്ച പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ ശബരിമല സംരക്ഷണ സംഗമം.

മറക്കില്ല ഈ ബലിദാനങ്ങള്‍

ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ അഞ്ച് അയ്യപ്പ ഭക്തരെയാണ് സര്‍ക്കാര്‍ ബലിദാനികളാക്കിയത്. യുവതീ പ്രവേശന വിഷയത്തില്‍ നടന്ന വിശ്വാസ സംരക്ഷണ സമരത്തില്‍ പമ്പയിലെ കൊക്കയില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍കണ്ട മാന്നാര്‍ ശിവദാസന്‍ ആചാരി. പന്തളത്ത് നടത്തിയ പ്രകടനത്തില്‍ സിപിഎം ഗുണ്ടകള്‍ നടത്തിയ കല്ലേറില്‍ മരണപ്പെട്ട പന്തളം കൂരമ്പാല സ്വദേശി ചന്ദ്രനുണ്ണിത്താന്‍. ആചാരലംഘനത്തില്‍ മനംനൊന്ത് ഭരണസിരാകേന്ദ്രത്തിനു മുമ്പില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍. ആചാരം ലംഘിക്കുന്നത് കാണാന്‍ കരുത്തില്ല എന്നു പറഞ്ഞ് അതിനുമുമ്പ് അയ്യപ്പനില്‍ ശരണം പ്രാപിക്കുന്നു എന്ന് എഴുതി വച്ച് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ രാമകൃഷ്ണന്‍ പെരിയ സ്വാമി. നാമജപത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കേസില്‍ കുടുക്കി തന്റെ മകനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് നേരില്‍ കണ്ടു മനനൊന്ത് ആത്മഹത്യ ചെയ്ത ചവറ പടിഞ്ഞാറ്റിന്‍കര തേവലക്കര കൊച്ചു പന്താടിയില്‍ മോഹനന്‍ പിള്ള.

ഈ ബലിദാനങ്ങള്‍ എല്ലാം അയ്യപ്പ ധര്‍മ്മ സംരക്ഷണത്തിനുവേണ്ടിയും, ആചാരലംഘനം കണ്ട് മനംനൊന്തുമാണ് നടന്നത്. മനസ്സാക്ഷി മരവിച്ച ക്രൂര മനസ്സിന് ഉടമകളായ ഭരണ കര്‍ത്താക്കള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു.

Tags: Ayyappa devotee gatheringprotect Sabarimala
ഇ. എസ്. ബിജു
ഇ. എസ്. ബിജു
സംസ്ഥാന വൈസ് പ്രസിഡന്റ്, ഹിന്ദുഐക്യവേദി. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നാടുനീളെ മതേതര കോണ്‍ക്ലേവുകള്‍

Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

Kerala

തുരങ്കപാതയുടെ ഉദ്ഘാടന മാമാങ്കം നടത്തിയവര്‍ മുണ്ടക്കൈ മറന്നോ? അയ്യപ്പ ഭക്തസംഗമവേദിയില്‍ പിണറായി ശരണം വിളിക്കുമോ?: വി. മുരളീധരന്‍

Kerala

സർക്കാർ സ്പോൺസേർഡ് അയ്യപ്പഭക്ത സംഗമത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നാമം ജപിച്ച ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കൂ: എൻ. ഹരി

Kerala

അയ്യപ്പ ഭക്ത സംഗമം രാഷ്‌ട്രീയ തട്ടിപ്പ്: വിഎച്ച്പി.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.