തൊടുപുഴ: സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മൂന്നാര്‍ മറയൂരിന് സമീപം തലയാറില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടം.
നടന്‍ ദീപക് പറബോലിനും പരിക്കേറ്റു. ഷാജി കൈലാസിന്റെ പുതിയ സിനിമയായ വരവിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം.
പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൊക്കേഷനില്‍ നിന്ന് മടങ്ങി വരുമ്പോള്‍ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
















