Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹന്‍ലാല്‍ വര്‍ത്തമാനത്തിലാണ്, ഹൃദയപൂര്‍വം… രണ്ടാം ഭാഗം

(ജന്മഭൂമിയുടെ 2025 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെ വര്‍ത്തമാനങ്ങള്‍...)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 11:08 pm IST
in Entertainment, Special Article

ദേശീയത എന്നത് എനിക്ക് രാജ്യസ്നേഹമാണ്

?ലാലിലൊരു വിശ്വാസിയുണ്ട്. ഒരു ദേശീയവാദിയുണ്ട്. എന്നാല്‍ ഇതെല്ലാം നമ്മുടെ നാട്ടില്‍ പലര്‍ക്കും വിവാദത്തിനും മറുവാദത്തിനുമുള്ള വഴിയാണ്. എങ്ങനെ നോക്കിക്കാണുന്നു?

– വിശ്വാസം എന്നത് എനിക്ക് സംസ്്കാരമാണ്. വ്യക്തിത്വമാണ്. ആരെയെങ്കിലും വെറുക്കാനോ, മറ്റേതെങ്കിലും വിശ്വാസത്തെ തള്ളിപ്പറയാനോ ഞാന്‍ പിന്തുടരുന്ന സംസ്‌കാരം എന്നെഅനുവദിക്കുന്നില്ല. എന്നും കുളിച്ച് അമ്പലത്തില്‍ പോകുന്നവിശ്വാസിയല്ല ഞാന്‍. എന്നുവച്ച്, എനിക്കിഷ്ടമുള്ള അമ്പലത്തില്‍ എനിക്ക് യോജ്യമെന്നു തോന്നുന്ന സമയത്ത് പോകുന്നതില്‍ എനിക്കു യാതൊരു സങ്കോചവും തോന്നിയിട്ടുമില്ല.

ദേശീയത എന്നത് എനിക്ക് രാജ്യസ്നേഹമാണ്. നമ്മളുറങ്ങുമ്പോള്‍ നമ്മുടെ സുരക്ഷയുറപ്പാക്കുന്നവരോട് എനിക്കതിയായ കടപ്പാടുണ്ട്. അവരോടുള്ള ഇഷ്ടം, ആദരവ് കൊണ്ടാണ് ടെറിറ്റോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ ഞാനത് സര്‍വാത്മനാ സ്വീകരിച്ചത്.

നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള എളിയ അവസരമായിത്തന്നെയാണ് എന്നിലെ സൈനികന്‍ അതിനെ കണക്കാക്കിയതും.

പിന്നെ കാലംമാറുമ്പോള്‍ വീക്ഷണങ്ങളിലും കാഴ്‌ച്ചപ്പാടുകളിലും മാറ്റം വരുമല്ലോ മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്നാണല്ലോ പറയുക. നമുക്കുമുമ്പുണ്ടായിരുന്ന തലമുറ ചിന്തിക്കും പോലല്ലല്ലോ നമ്മള്‍ ചിന്തിച്ചത്. അതുപോലെ തന്നെയല്ലേ നമുക്കുശേഷം വകുന്ന തലമുറയുടെ കാര്യവും? അവര്‍ അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നു. ഇടപെടുന്നു. പ്രതികരിക്കുന്നു. എന്നേയുള്ളൂ. പക്ഷേ, എനിക്കെപ്പോഴും പുതുതലമുറയോട് പറയാനുള്ളത്, മുല്യങ്ങള്‍ മറക്കരുത് എന്നുമാത്രമാണ്. വിശ്വാസമെന്തുമായിക്കോട്ടെ ആദര്‍ശവും രാഷ്‌ട്രീയവും പലതാവാം. പക്ഷേ ജീവിതമൂല്യമെന്നൊന്നുണ്ട്. അതു മറന്ന് പ്രവര്‍ത്തിക്കരുത്. 

? ഓഷോ, അമ്മ.. കുടജാദ്രി… താങ്കളെ വിസ്മയിപ്പിച്ച അനുഭവമെന്താണ് ?

– അതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. എങ്കിലും പറയം. ഇത് മൂന്നിലും വലിയ ദിവ്യത്വം കാണാം. ആത്മീയ ഔന്നത്യവും. ഉപാധികളില്ലാത്ത സ്നേഹം, കരുണ ഒക്കെ. കണ്ടുമുട്ടുമ്പോഴും വായനയിലൂടെ അടുത്തറിയുമ്പോഴും ഒരഭൗമ ശക്തിയുടെ അനുഭവമുണ്ടാകുന്നു. പ്രത്യേകതയുള്ള ഒരനുഭൂതിയാണത്. നമുക്കു മാത്രം സാധ്യമാകുന്ന ഒന്ന് വാക്കുകളിലൂടെ വിശദീകരി ക്കാനാവാത്ത ഒരുര്‍ജ്ജം ഈ മൂന്നില്‍ നിന്നും എനിക്കു കിട്ടുന്നു. അങ്ങനെയേ എനിക്കതേപ്പറ്റി പറയാനാവൂ.

? ജന്മഭൂമി സംഘടിപ്പിച്ച നിരവധി പരിപാടികളില്‍ താങ്കളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഗള്‍ഫിലെ മോഹന്‍ലാലും കൂട്ടുകാരും പരിപാടി അടക്കം. ജന്മഭൂമിയോടൊത്തുള്ള അനുഭവം എങ്ങനെ കാണുന്നു?

– നല്ല അനുഭവം. ആളുകളെ കാണാനും ഇടപഴകാനുമുള്ള ഏതവസരത്തെയും ഞാനുപേക്ഷിക്കാറില്ല. സാംസ്‌കാരിക കേരളത്തെ ഇന്നു കാണുംവിധം വികസനത്തിലേക്കെത്തിച്ചത്. അക്ഷരവെട്ടമാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമാണല്ലോ നമ്മുടെ കേരളം. അതുകൊണ്ടുതന്നെ അക്ഷരവുമായി ബന്ധപ്പെട്ട് ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങളോടും ഞാന്‍ എന്നും സഹകരി ക്കാറുണ്ട്. പങ്കെടുത്ത ചടങ്ങുകളെല്ലാം സംഘാടനാപാടവം കൊണ്ട് മികച്ചതായും തോന്നി.

? ഇന്ത്യന്‍ സിനിമ മൊത്തത്തില്‍ എടുത്താലും ഇത്രയും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെ യ്തിട്ടുള്ള നടന്‍മാര്‍ ഇല്ലെന്നുതന്നെ പറയാം. ഒരു സിനിമയില്‍ അഭിനയിക്കുക എന്നതിനുപരി സവി ശേഷമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

– ഇതിനോട് സമാനമായ ഒരുത്തരം നേരത്തെയുള്ളാരു ചോദ്യത്തിനു മറുപടിയായി ഞാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും സവിശേഷം തന്നെയാണ്. ഒന്നും ഒന്നുപോലെയല്ലല്ലോ ഇനി ഒരേ ഛായയുള്ള വേഷങ്ങള്‍ക്കു തമ്മില്‍ തന്നെ ചെറിയ വ്യത്യാസങ്ങള്‍, രൂപത്തിലും ഭാവത്തിലും ഭാവുകത്വ ത്തിലും ഉണ്ടാവും. അതെന്താണ് എന്നൊന്നാലോചിച്ചാല്‍ മാത്രം മതി, അതിനനുസൃതമായൊരു മീറ്റര്‍ കിട്ടും.
ഇപ്പോള്‍ ഞാന്‍ തന്നെ എത്രയോ പൊലീസ് വേഷങ്ങളഭിനയിച്ചിട്ടുണ്ട്. അവ ഒന്നുപോലല്ലല്ലോ. പദ്മരാജന്‍ സാറിന്റെ കരിയിലക്കാറ്റുപോലെയിലെ പൊലീസുകാരനല്ലല്ലോ മോഹന്‍ സാറിന്റെ മുഖത്തിലേത്. ഇതുപോലെയേ അല്ലല്ലോ ബാബ കല്യാണി. ആ അര്‍ത്ഥത്തില്‍ ഓരോ കഥാപാത്രവും ഓരോ വെല്ലുവിളിയാണെന്നു വേണെങ്കില്‍ പറയാം. പക്ഷേ അതുകൊണ്ട്, ഞാന്‍ നേരത്തേ പറഞ്ഞതുപോലെതന്നെ മാറ്റത്തിനുവേണ്ടി ബോധപൂര്‍വം മാറ്റിപ്പിടിക്കാറൊന്നുമില്ല. കഥാപാത്രത്തിന് സ്വാഭാവികമായി വേണ്ടതെന്തോ, അതുകൊടുക്കുക അങ്ങനെയാണ് എന്റെ രീതി.

? താങ്കള്‍ നായകനായി വന്‍ വിജയമായ ചില സിനിമകള്‍ മറ്റുഭാഷകളില്‍ എടുത്തപ്പോള്‍ നായകവേഷം ചെയ്തത് വേറെ ചിലരാണ്. ഈ സിനിമകള്‍ വേണ്ടത്ര വിജയിച്ചതുമില്ല. മലയാളത്തില്‍ താങ്കള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മറ്റ് ഭാഷകളിലും ചെയ്യണമെന്ന് തോന്നിയിട്ടില്ലേ?

– അങ്ങനെ പറയാനാവില്ല. പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക്ക ചെയ്ത എന്റെ പലപടങ്ങളിലും അക്ഷയ് കുമാറാണല്ലോ അഭിനയിച്ചത്. അവയൊക്കെ വന്‍ ഹിറ്റുകളുമായിത്തിര്‍ന്നിട്ടുണ്ട്. ദ്യശ്യം പോലും അജയ് ദേവ്ഗണല്ലേ ഹിന്ദിയില്‍ ചെയ്തത്. എന്നെ സംബ ന്ധിച്ച് ഒരിക്കല്‍ ചെയ്തതുതന്നെ വീണ്ടും ചെയ്യാനല്ല. പുതിയതെന്തെങ്കിലും ചെയ്യാനാണ് എല്ലായ്‌പ്പോഴും ആഗ്രഹമുള്ളത്. നടന്റെ ജീവിതം ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. ഓരോ ദിവസവും നമ്മള്‍ ഓരോ ജീവിതമല്ലേ ജീവിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണത്.

പിന്നെ, ഓരോ ഭാഷയ്‌ക്കും അവയുടേതായ സവി ശേഷതകളുണ്ടല്ലോ സാംസ്‌കാരികമായ വ്യത്യാസവുമുണ്ട്. ഇവിടെ ഉണ്ടാക്കിയ അതേപടിയാവില്ല. മറ്റുഭാഷകളില്‍ റീമേക്ക് ചെയ്യുന്നത്. അതിന്റേതായ മാറ്റങ്ങളുണ്ടാവും. അവിടെ വിജയിക്കാന്‍ അവിടത്തെഅഭിനേതാക്കളടക്കം ആവശ്യമായും വന്നേക്കാം. തിരിച്ച് ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഡോണ്‍ മലയാളത്തില്‍ ശോഭരാജ് ആയി ശശികുമാര്‍ സാര്‍ റീമേക്ക് ചെയ്തപ്പോള്‍ അമിതാഭ് സാറല്ലല്ലോ, ഞാനല്ലേ അഭിനയിച്ചത്. അപ്പോഴാ സിനിമ അതിനനുസരിച്ച് മാറി.

മലയാളത്തിന്റെ ചുറ്റുവട്ടത്തില്‍ ചെയ്തൊരു വേഷം അതേ രീതിയിലും ശൈലിയിലും ഒരുപക്ഷേ മറ്റൊരു ഭാഷയില്‍ ചെയ്താല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നില്ല. നമ്മുടെ പപ്പുവേട്ടന്റെ താമരശ്ശേരി ചുരവും തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ ഭാഷാ ശൈലിയുമൊക്കെ മറ്റൊരു ഭാഷയില്‍ വര്‍ക്കൗട്ട് ആവണമെന്നില്ലല്ലോ.

? മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ട്രാക് റെക്കോര്‍ഡുള്ളയാളാണ് താങ്കള്‍. അതേസമയം പുതിയ സംവിധാ യകരുടെ ചിത്രങ്ങളിലും അഭിനയിക്കുന്നു. ഇതില്‍ ഒരു റിസ്‌ക് ഫാക്ടര്‍ ഇല്ലേ? എങ്ങനെയാണ് ഇതിനെ നേരിടുന്നത്.

– റിസ്‌കോ? എന്തു റിസ്‌കാണ് ഉദ്ദേശിച്ചത്? ഞാനൊന്നു തിരിച്ചു ചോദിച്ചോട്ടെ നിങ്ങള്‍ക്ക് ചെറുപ്പക്കാര്‍ ഓടിക്കുന്ന കാറുകള്‍ക്കൊപ്പം കാറോടിക്കാന്‍ ആശങ്കയുണ്ടോ? ഇല്ലല്ലോ. അതുപോലെതന്നെയല്ലേയുള്ളു ഞാന്‍ പഴയവരുടെയും പുതിയവരുടേയും സിനിമകളിലഭിനയിക്കുന്നതും. ആരാണെങ്കിലും എന്നോട് വന്ന് കഥ പറഞ്ഞ്, നമ്മള്‍ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നുന്നുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്.

അതിപ്പോള്‍ ചെയ്യുന്നതാരെന്നോ അവരുടെ പ്രായമെന്തെന്നതോ അല്ല വിഷയം. സബ്ജക്ട് എന്താണെന്നാണ് നോക്കാറ്. നല്ല വിഷയം നന്നായി സിനിമയാക്കുമെന്നുറപ്പുള്ളവര്‍ ചെയ്യുമ്പോള്‍ മറ്റ് ആശങ്കയെന്തിന്?

അങ്ങനെ ചെയ്യുന്ന എല്ലാ സിനിമകളും ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നു വരില്ല. നമ്മള്‍ പ്രതിക്ഷിക്കുന്നതുപോല പ്രേക്ഷകരും ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചെയ്യുന്നത് നമുക്ക് നല്ലത് എന്നു തോന്നുന്നതും പ്രേക്ഷകര്‍ക്കിഷ്ടമാവും എന്നു വിശ്വസിക്കുന്നതുമാണ്. അതു നമ്മുടെ പ്രതീക്ഷ മാത്രമാണ്. അത് തെറ്റിപ്പോയേക്കാം. അതില്‍ ആശങ്കപ്പെട്ടാല്‍ മുന്നോട്ടുപോകാനാവില്ല. പു റത്തിറങ്ങി റോഡ് ക്രോസ് ചെയ്താല്‍ കാറിടിക്കാനുള്ള സാധ്യത നൂറില്‍ നാല്‍പതുശതമാനാണ്. എന്നുവച്ച് നമുക്ക് റോഡ് ക്രോസ് ചെയ്യാതിരിക്കാന്‍ പറ്റുമോ? അങ്ങനെയിരിക്കുന്നതു ശരിയുമല്ലല്ലോ

Tags: cinema@MohanlalInterviewJanmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.