ന്യൂദല്‍ഹി:ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മോഹന്‍ ലാല്‍ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്നും മലയാള സിനിമയിലും നാടകത്തിലും മോഹന്‍ ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് മോഹന്‍ലാല്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു.അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്.
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.
















