പാലക്കാട്: ചന്ദ്രനഗറില്‍നിന്നും കാണാതായ വിദ്യാര്‍ഥി ബംഗളൂരുവില്‍ എത്തിയെന്ന് സൂചന. പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹര്‍ജിത് പത്മനാഭനെയാണ്(13) വ്യാഴാഴ്ച കാണാതായത്.
കുട്ടിയെ തിരികെ എത്തിക്കാന്‍ പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതായി.
പാലക്കാട് കസബ പൊലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
















