കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ സൗഹൃദമത്സരത്തിന് വേദിയാകുക കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമെന്ന് സൂചന.സ്‌റ്റേഡിയത്തില്‍ സര്‍ക്കാര്‍ തല പരിശോധനകള്‍ പൂര്‍ത്തിയായി.ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അറിയിച്ചു.
തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയമാണ് സൗഹൃദമത്സരത്തിനായി ആദ്യം പരിഗണിച്ചിരുന്നത്. നവംബര്‍ 10നും 18നും ഇടയിലാണ് അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക . ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്.
മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു.കൊച്ചി നിരവധി അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് മുമ്പും വേദിയായിട്ടുണ്ട്. ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആണ്.
















