തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഡോ.സുനില്‍കുമാര്‍.തന്നെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ.സുനില്‍കുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി.
സൂപ്രണ്ട് ആയതോടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് കത്ത്.ഡോ.ഹാരിസിന്റെ തുറന്നുപറച്ചില്‍ ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സൂപ്രണ്ടിന്റെ കത്ത്.
ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിന്‍സിപ്പാളും നടത്തിയ വാര്‍ത്താസമ്മേളനം വിവാദമായിരുന്നു.വാര്‍ത്താസമ്മേളനത്തിനിടെ ഫോണ്‍ വിളികള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
















