കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ. മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപകടകരമായ രീതിയില്‍ പൊട്ടാസ്യം നില താഴ്ന്നതിനെ തുടര്‍ന്നാണ് എം.കെ. മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വെളിപ്പെടുത്തുന്നത്. എംഎല്‍എ നിലവില്‍ വെന്റിലേറ്റര്‍ സഹായമില്ലാതെയാണ് ചികിത്സയില്‍ തുടരുന്നത്.മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്.
പൊട്ടാസ്യം നില അപകടകരമായ രീതിയില്‍ താഴ്ന്നതിന് പിന്നാലെ എം.കെ. മുനീറിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു.ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.
















