കൊച്ചി:കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍. കൊല്ലം സ്വദേശിനി ജി സുജിതയാണ് അറസ്റ്റിലായത്.
25 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുജിതയെ അറസ്റ്റ് ചെയ്തത്.കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചി സിറ്റി പൊലീസാണ് സുജിതയെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
















