കോഴിക്കോട്: ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കടയുടമയ്‌ക്ക് 15 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. പൂതംപാറ കുന്നുമ്മല്‍ കുഞ്ഞിരാമനെ (64)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.നൗഷാദ് അലി ശിക്ഷിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസ്സുണ്ടായിരുന്നപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുമ്പോഴും സ്‌കൂളിലേക്കു പോകാന്‍ വാഹനം കാത്തുനില്‍ക്കുന്ന സമയത്ത് കടയിലെത്തിച്ചും ലൈംഗികാതിക്രമത്തിന് കുട്ടിയെ വിധേയയാക്കുകയായിരുന്നു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ വിദ്യാര്‍ഥിനി പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















