പാലക്കാട്: മാങ്കുറുശിയില്‍ വയോധികര്‍ വീട്ടില്‍ മരിച്ച നിലയില്‍. പങ്കജ നിവാസില്‍ പങ്കജം (85), രാജന്‍ (80) എന്നിവരാണ് മരിച്ചത്.
പങ്കജം വീട്ടിലെ മുറിയില്‍ മരിച്ച നിലയിലായിരുന്നു.വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 20 വര്‍ഷമായി പങ്കജവും രാജനും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല. മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതക ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. മകന്‍ വിളിച്ചപ്പോള്‍ പങ്കജം ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിവരം അയല്‍വാസിയെ അറിയിച്ചു. പിന്നീട് വാര്‍ഡ് അംഗം വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
















