കോഴിക്കോട് : ഇടുക്കി സ്വദേശിനിയായ യുവതിയുമായി സോഷ്യല്‍മീഡിയ വഴി ബന്ധം സ്ഥാപിക്കുകയും പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ കക്കയങ്ങാട് സുജന നിവാസില്‍ സജീഷിനെ(32) കസബ പൊലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടിയില്‍ ജോലിചെയ്തിരുന്ന യുവതിയെ 2021 ഏപ്രിലില്‍ കോഴിക്കോട്ടെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2023ല്‍ വീണ്ടും പീഡിപ്പിക്കുകയും വിവാഹാലോചനകള്‍ മുടക്കുകയും ചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ ചെല്ലാതിരുന്നതിന്‌റെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു.
















