കോട്ടയം : വീട്ടില്‍ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാപ്പാ പ്രതിയായ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ സ്വദേശി അംബികമാര്‍ക്കറ്റ് കളരിക്കല്‍ത്തറ മനുവിനെ (22)യാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ ശേഷം ഇയാളുടെ മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈക്കം, മുഹമ്മ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മനു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് ജില്ലയില്‍ നിന്ന് ഇയാള്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്.
















