തിരുവനന്തപുരം: ലൈംഗീകാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭലെത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനല്ലാത്ത രാഹുല്‍ സഭയില്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് അന്വേഷിക്കേണ്ട കാര്യമില്ല. രാഹുല്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ട് സഭയില്‍ എത്തിയതിനെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു.
അതേസമയം മരിക്കും വരെ കോണ്‍ഗ്രസായിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു.
















