കൊല്ലം:. വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിച്ച പ്രതി പൊലീസുകാരനെ കയ്യേറ്റം ചെയ്തുകുണ്ടറ പൊലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് ആക്രമിച്ചത്.
യാത്രക്കാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ് ഇയാള്‍ജൂനിയര്‍ കോപറേറ്റിവ് ഇന്‍സ്‌പെക്ടറാണ് .
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുണ്ടറയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ സന്തോഷ് യുവതിയോട് അപമദ്യാദയായി പെരുമാറി. യുവതി വിളിച്ചറിയിച്ചത് പ്രകാരംഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം സന്തോഷ് മദ്യലഹരിയില്‍ പൊലീസിനോട് മോശമായി സംസാരിക്കുകയും എസ്എച്ച്ഒ അടക്കമുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ വിലങ്ങുവച്ച് കുണ്ടറയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്‌ക്കായി എത്തിച്ചപ്പോഴാണ് സിപിഒ റിയാസിനെ ഇയാള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ റിയാസിന്റെ കൈക്ക് പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മറ്റൊരു പൊലീസുകാരനെയും ആക്രമിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത് അടക്കം വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം.
















