ആലപ്പുഴ: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ അര ലക്ഷത്തില്‍ പരം പേരാണ് ഭാഗഭാക്കായത്.501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കിയത്.
സദ്യവട്ടങ്ങള്‍ ഒരുക്കിയത് 500ല്‍ പരം പാചകക്കാരാണ്. അമ്പലപ്പുഴ പാല്‍പ്പായസം അടക്കം നാല്പതില്‍പരം വിഭവങ്ങളോടെയായിരുന്നു സദ്യ. ക്ഷേത്രത്തിന് ചുറ്റും തിരുമുറ്റത്തും വെളിയിലുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് സദ്യ വിളമ്പിയത്.
സദ്യയില്‍ പങ്കെടുക്കുന്നതിനായി ആറന്മുള കരയിലെ പള്ളിയോടങ്ങള്‍ രാവിലെ 11.30ഓടെ ജലഘോഷയാത്രയായി ക്ഷേത്രക്കടവിലെത്തി.മന്ത്രിമാരായ വി.എന്‍. വാസവന്‍, പി. പ്രസാദ്, വീണാ ജോര്‍ജ്, പ്രമോദ് നാരായണന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി. ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
















