കന്യാകുമാരി: കുഞ്ഞു ജനിച്ചതു മുതല്‍ ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നില്ലെന്ന വിഷമം മൂലം നവജാത ശിശുവിനെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള ബാലൂര്‍ കാട്ടുവിളൈ സ്വദേശിനി ബെനിത ജയ അന്ന (21) ആണ് അറസ്റ്റിലായത്.
ദിണ്ടിഗല്‍ സ്വദേശി കാര്‍ത്തിക്കും ബെനിതയും പ്രണയത്തിലാകുകയും വിവാഹിതരാകുകയുമായിരുന്നു. 42 ദിവസം മുമ്പ് ബെനിറ്റ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതേതുടര്‍ന്ന് കുഞ്ഞുമായി നാട്ടില്‍ എത്തിയ ബെനിത തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ത്തിക് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ചോദ്യം ചെയ്യലില്‍, കുട്ടിയെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കൊലപ്പെടുത്തിയതായി ബെനിത സമ്മതിച്ചു.
















