ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 13 മുതല്‍ 15 വരെ മിസോറാം, മണിപ്പൂര്‍, അസം, പശ്ചിമ ബംഗാള്‍, ബീഹാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. 100 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ബീഹാറില്‍ 71,850 കോടി രൂപ ചെലവില്‍ ദേശീയ മഖാന ബോര്‍ഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.പ്രാദേശിക കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായി ബീഹാറിലെ പൂര്‍ണിയ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൂര്‍ണിയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
മിസോറാമിലെ ഐസ്വാളില്‍ 9,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. മിസോറാമിനെ ഇന്ത്യന്‍ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറാബി-സൈരാംഗ് പുതിയ റെയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മണിപ്പൂരില്‍ 8,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
അസമിലെ ഗുവാഹത്തിയില്‍ ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.സംസ്ഥാനത്ത് 18,350 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 16-ാമത് സംയോജിത കമാന്‍ഡേഴ്സ് സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
















