തൃശൂര്‍: വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ചാറ്റുകള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) ആണ് പിടിയിലായത്.
എറണാകുളത്തുനിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സൈബര്‍ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഒളിവില്‍ പോയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















