ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ പദം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രദിന് മഹാരാഷ്‌ട്രയുടെ അധിക ചുമതല നല്‍കി. ഇതു സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‌റെ ഉത്തരവ് പുറത്തുവന്നു.
‘ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് സി.പി. രാധാകൃഷ്ണന്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന്, സ്വന്തം ചുമതലകള്‍ക്ക് പുറമേ, ഗുജറാത്ത് ഗവര്‍ണറായ ആചാര്യ ദേവവ്രദിനെ മഹാരാഷ്‌ട്ര ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഇന്ത്യന്‍ രാഷ്‌ട്രപതി നിയമിച്ചു’വെന്ന് രാഷ്‌ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
















