പാലക്കാട് : പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്.
ഭര്‍ത്താവ് അനൂപുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോന്ന മീരയെ രാത്രിതന്നെ ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ പിറ്റേന്ന് മരണവിവരം പൊലീസാണ് വീട്ടുകാരെ വിളിച്ചറിയിക്കുന്നത്.
മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
















