കൊച്ചി : സോഷ്യൽ മീഡിയ വഴി ഭീഷണി മുഴക്കിയയാൾക്ക് തക്ക മറുപടിയുമായി ഡോക്ടർ ടി പി സെൻ കുമാർ. ‘ താങ്കളെ കാത്ത് ഒരു ക്യാപിറ്റൽ ശിക്ഷ കിടപ്പുണ്ട്. 10 വർഷം മുൻപ് നൽകിയ കള്ള തെളിവിൽ . അധികം തിളയ്‌ക്കണ്ട, തിളയുടെ ആയുസ് ഏതാനും മാസങ്ങൾ മാത്രം, ക്യാപിറ്റൽ ശിക്ഷ എന്നത് തൂക്കുകയർ ആണ് ‘ എന്നാണ് ഭീഷണി. ഫിർദൗസ് അമ്മാനത്ത് എന്ന പേരിലുള്ള പേജിൽ നിന്നാണ് ഭീഷണി.
കള്ള തെളിവ് കൊടുക്കാൻ താൻ “താക്കിയയോ “ “അൽ തക്കിയയോ “ പിൻപറ്റുന്നവനല്ലെന്നണ് സെൻ കുമാറിന്റെ മറുപടി . ‘ പോലീസിൽ ജോലി ചെയ്താലാണ് ഇവിടെ നടക്കുന്ന രഹസ്യമായ പൊളിറ്റിക്കൽ ഇസ്ലാമിക് ഐഡിയ മനസിലാകുക. എനിക്കെന്റെ രാഷ്‌ട്രമാണ് വലുത്.നിനക്ക് രാഷ്‌ട്രം ഒന്നുമല്ലലോ. പിന്നെ നീ പറഞ്ഞ കാര്യം തുറന്നു പറയാനുള്ള തന്റെടമില്ലാത്തവൻ എന്തു ഭീഷണി പറഞ്ഞാലെന്താ. കൂടാതെ പോലീസിൽ ഉള്ള, ഉണ്ടായിരുന്ന, മുസ്ലിം ഓഫീസർമാരോട് ചോദിക്കുക. ഞാൻ എങ്ങനെയായിരുന്നെന്നു ഉത്തരം കിട്ടും. വേണമെങ്കിൽ “പറയാൻ ബാക്കിവെച്ചത് ” ഒന്ന് വായിച്ചു നോക്ക്. ‘ എന്നും സെൻ കുമാർ പറയുന്നു.
















