ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് കേരള ഹൈക്കോടതി നേരിട്ട് മുന്‍കൂര്‍ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതി. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും ഇത്തരമൊരു സാഹചര്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതികളെയാണ്. വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച സുപ്രിം കോടതി, കേരള ഹൈക്കോടതിയോട് വിശദീകരണം തേടി .
സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കാന്‍ പാടില്ല. പോക്സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ വിമര്‍ശനം ഉന്നയിച്ചത്.
















