കൊച്ചി: കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയായ 59 കാരിയില്‍ നിന്ന് തട്ടിയെടുത്തത് രണ്ടുകോടി 88 ലക്ഷത്തിലധികം രൂപ. ജെറ്റ് എയര്‍വേയ്‌സ് മുന്‍ സിഇഒ നരേഷ് ഗോയേലിന്റെ സാമ്പത്തിക തിരിമറിയില്‍ പങ്കുപറ്റിയെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പുകാര്‍ ഈ സ്ത്രീയെ പറ്റിച്ചത്. സുപ്രിംകോടതിയുടെയും സിബിഐയുടെ എംബ്ലങ്ങള്‍ ഉള്ള ചില രേഖകള്‍ ഇവരെ കാണിച്ചിരുന്നു. പിഴയൊടുക്കി നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന പണമത്രയും അക്കൗണ്ട് ട്രാന്‍സ്ഫറിലൂടെ വാങ്ങിയെടുത്തു. കബളിക്കപ്പെട്ടുവെന്ന് ബോധ്യമായപ്പോഴേയ്‌ക്കും വൈകിയിരുന്നു. പരാതിയെത്തുടര്‍ന്ന് മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















