Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Sep 4, 2025, 07:15 pm IST
in Thiruvananthapuram
റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു

തിരുവനന്തപുരം: ഇടയ്‌ക്കെന്നോ മനസൊന്ന് പതറിയെങ്കിലും മനോ നില താളംതെറ്റിയെങ്കിലും ഉറ്റവരെല്ലാം ഉപേക്ഷിച്ചുപോയെങ്കിലും ഇവര്‍ക്കുമുണ്ട് തിരുവോണം. ഇവരെക്കാണാനും മഹാബലിമന്നന്‍ എത്താറുണ്ട്. ചെടികളെയും കൃഷികളെയും സ്‌നേഹിച്ചും ലാളിച്ചും ഓണമുണ്ണാനുള്ള കാര്‍ഷികോല്പന്നങ്ങള്‍ സ്വയം വിളയിച്ചെടുത്തും മഹാബലിമന്നനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ജില്ലാപഞ്ചായത്തിനു കീഴില്‍ വെഞ്ഞാറമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധ കെയര്‍ഹോമിലെ അന്തേവാസികള്‍.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞപ്പോള്‍ ഉറ്റവരാല്‍ ഉപേക്ഷിച്ച് ഏറ്റെടുക്കാന്‍ ആരുമില്ലാതായവരെ പുനരധിവസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് മുന്‍ കൈയെടുത്ത് 2010 ല്‍ വെഞ്ഞാറമൂട്ടില്‍ ശ്രദ്ധ കെയര്‍ഹോം തുടങ്ങിയത്. താളം തെറ്റിയ മനസില്‍ നിന്ന് ഓര്‍മകളെ തിരിച്ചുപിടിച്ചപ്പോള്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ് തങ്ങളെന്ന സത്യം തിരിച്ചറിയുകയായിരുന്നു 45 പേര്‍. വിവിധ സംസ്ഥാനങ്ങളിലെ 19 പേരുള്‍പ്പെടെ 45 പേരാണ് ഇവിടത്തെ അന്തേവാസികള്‍. സ്ഥാപനം തുടങ്ങിയ നാള്‍ മുതല്‍ നാലുമാസം മുമ്പ് വരെ എത്തപ്പെട്ടവരുണ്ട്. ഏകാന്തതയുടെ ചില നിമിഷങ്ങളില്‍ മനസ് ഭൂതകാലങ്ങളിലേക്ക് പായും. മനസിലപ്പോഴുദിക്കുന്ന ഗൃഹാതുരത്വത്തില്‍ അവര്‍ മനോഹരമായി പാടും. ചിലപ്പോള്‍ സര്‍വനിയന്ത്രണവും വിട്ട് നാടും വീടും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് പൊട്ടിക്കരയും. ഒടുവില്‍, അവരാല്‍ വെറുക്കപ്പെട്ടവരാണെന്ന തിരിച്ചറിവില്‍ സ്വയം സമാധാനിക്കും.

മാനസികാരോഗ്യകേന്ദ്രത്തിലെ അടച്ചിട്ട മുറികളില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയത് തിരിച്ചറിവിന്റെ പുതിയ പാഠങ്ങളുമായിട്ടാണ്. തങ്ങളെ സ്‌നേഹിക്കാന്‍ ആരുമില്ലാതായെങ്കിലും തങ്ങള്‍ക്ക് സ്‌നേഹിക്കാനായി ഈ ഭൂമിയില്‍ ഒട്ടേറെ ഇടങ്ങളുണ്ടെന്ന അറിവ് നവോന്മേഷം പകര്‍ന്നു നല്‍കുന്നുണ്ട്. ജില്ലാപഞ്ചായത്ത് ഒരുക്കിയ കെയര്‍ഹോമിലേക്ക് ജീവിതം പറിച്ചുനട്ടു. റബ്ബര്‍മരക്കാട്ടിലെ അടച്ചിട്ട കെയര്‍ഹോമില്‍ നിന്ന് ക്രമേണ അവരെ വെളിച്ചത്തിന്റെ പച്ചത്തുരുത്തിലേക്ക് പറവകളെപ്പോലെ ഇറക്കിവിട്ടു. റബ്ബര്‍മരങ്ങള്‍ വെട്ടിമാറ്റിയ രണ്ടേക്കര്‍ സ്ഥലത്ത് ഇവര്‍ക്കായി ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി ആരംഭിച്ചു. ഇത് ജീവിതത്തെ മാറ്റിമറിച്ചു. അടച്ചിട്ട മുറിയില്‍ ആരോ വിളമ്പി നല്‍കിയിരുന്ന ഭക്ഷണമല്ല, സ്വയം കൃഷിചെയ്‌തെടുത്തവയാണ് അവര്‍ ഇന്ന് കഴിക്കുന്നത്. 2020 ല്‍ ആണ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസമിതി ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി ആരംഭിച്ചത്. അന്തേവാസികള്‍ തൊട്ടുതലോടിയും ജീവജലം പകര്‍ന്നും വിളവിറക്കിയവ കെയര്‍ഹോമിലെ ആവശ്യത്തിനും ബാക്കി വിപണികളിലേക്കും നല്‍കും. ഒപ്പം 15 പശു, 320 കോഴി, 50 താറാവ്, മത്സ്യകൃഷി എന്നിവയുമുണ്ട്. ജില്ലാപഞ്ചായത്തിന്റെ വിപണിയിലും നാട്ടുകാര്‍ക്കും ഇവരുടെ ഉല്പന്നങ്ങള്‍ ലഭ്യമാണ്.

നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് വര്‍ഷങ്ങളായി തിരുവോണ നാളിലെ സദ്യഒരുക്കുന്നത്. ഓണക്കോടിയും നല്‍കും. പോലീസ് അസോസിയേഷനും ജില്ലാപഞ്ചായത്തും ചേര്‍ന്ന് കഴിഞ്ഞദിവസം സംഘടിപ്പിച്ച ഓണാഘോഷം റൂറല്‍ എസ്പി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ഓണക്കോടിയും വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും താളം വീണ്ടെടുത്ത മനസുകളെ ചേര്‍ത്തുനിര്‍ത്താന്‍ സന്മനസുള്ളവര്‍ സദ്യയൊരുക്കും. ഒപ്പം ചേര്‍ത്തുനിര്‍ത്താനെത്തുന്നവര്‍ക്കു മുന്നില്‍ സ്വയം മറന്ന് പാടുന്നവരും മറ്റ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. അവിട്ടം നാളോടെ ശ്രദ്ധ കെയര്‍ഹോമില്‍ ഓണാഘോഷം അവസാനിക്കും. അതുകഴിഞ്ഞാല്‍ ഉഴുതുമറിച്ച പറമ്പിലേക്ക് പുതുമുകുളങ്ങള്‍ മുളപ്പിക്കാന്‍ ഇവര്‍ ഇറങ്ങും. ഭൂമിയെ ധന്യയാക്കാനും ശലഭങ്ങളോടൊപ്പം പാറിനടക്കാനുമുള്ള ഒടുങ്ങാത്ത ഇച്ഛയോടെ.

അന്തേവാസികള്‍ കൃഷിചെയ്‌തെടുത്ത കാര്‍ഷികോത്പന്നങ്ങള്‍
Tags: VenjaramooduOnam celebrationShraddha Carehome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കേരളത്തനിമയോടെ ഓണം ആഘോഷിച്ച് ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ്

Kerala

വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍; കോന്നിയിലെ കരിയാട്ടം ഫെസ്റ്റില്‍ പങ്കെടുക്കും, പരിപാടി എംഎല്‍എ കെ.യു. ജനീഷ് കുമാറിന്റെ നേതൃത്വത്തിൽ

Kerala

വീണ്ടും പിണറായി വാഴ്‌ത്തുപാട്ട്; ഓണാഘോഷ പരിപാടിയിലേക്ക് പാടി സ്വീകരിച്ച് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

Mollywood

ഉത്രാട മദ്യവില്‍പ്പന: ചാലക്കുടിയെ പിന്തള്ളി കൊല്ലം ജില്ല ഒന്നാമത്

കുട്ടിയാത്തയുടെയും മകന്‍ മധുവിന്റെയും നേതൃത്വത്തിലുള്ള ഓണവില്ല് വായന
Varadyam

മലബാറിലെ പാട്ടുണരും ഓണത്താളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.