തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് ഓണാശംസ നേരാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജ്ഭവനിലെത്തി. ഗവര്‍ണറിന് ഓണമുണ്ട് നല്കി ആശംസ നേര്‍ന്ന അദ്ദേഹം, ഗവര്‍ണറുടെ ഭാര്യക്കുളള പട്ടുസാരിയും സമ്മാനിച്ചു.
ഒന്നാം ഓണത്തിന് രാജ്ഭവനിലെ സദ്യ തന്റെ വകയായിരിക്കുമെന്ന വിവരം സുരേഷ് ഗോപി അറിയിച്ചു. സന്തോഷപൂര്‍വം ഗവര്‍ണര്‍ അത് സ്വീകരിച്ചു. ഒരു മണിക്കൂറോളം രാജ്ഭവനില്‍ ചെലവഴിച്ച കേന്ദ്രമന്ത്രി, തന്റെ രാഷ്‌ട്രീയവും സിനിമാജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവച്ചു. സുരേഷ് ഗോപി അഭിനയിച്ച സിനിമകളില്‍ ഏതൊക്കെ ഹിന്ദിയില്‍ ഡബ് ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ അന്വേഷിച്ചു.
പോലീസ് കമ്മിഷണര്‍ വേഷത്തില്‍ തിളങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് രാജ്ഭവനില്‍ ലഭ്യമാക്കണമെന്ന് ജീവനക്കാരോട് നിര്‍ദേശിച്ചു.
https://x.com/KeralaGovernor/status/1963218745872298284
















