തിരുവനന്തപുരം: 4 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. കഞ്ചാവുമായി ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ വലിയ വേളി സ്വദേശിനി ബിന്ദുവിനെയാണ് (30 ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
വെട്ടുകാട് ബാലനഗറില്‍ നിന്ന് വലിയ വേളിയിലേക്ക് പോകാനാണ് യുവതി ഓട്ടോയില്‍ കയറിയതെന്ന് ഓട്ടോ ഡ്രൈവര്‍ അറിയിച്ചു. ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സിറ്റി ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.
















