ആലപ്പുഴ: 17 കാരനുമൊത്ത് ഒളിച്ചോടിയ യുവതിയെ കര്‍ണ്ണാടകയിലെ കൊല്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്‌സോ നിയമ പ്രകാരം കേസെടുത്ത യുവതിയെ റിമാന്‍ഡു ചെയതു.
രണ്ടു ദിവസം മുന്‍പാണ് ഇരുവരെയും കാണാതായത്. 17 കാരനെ കാണാനില്ലെന്ന് കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്ന് ചേര്‍ത്തല പൊലീസിലും പരാതി ലഭിച്ചിരുന്നു. സനൂഷ ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശം പിന്തുടര്‍ന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു.
ചേര്‍ത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പവും. യുവതിയുടെ
മക്കളെ യുവതിയുടെ ഭര്‍ത്താവിനെയും ഏല്‍പ്പിച്ചു.
















