വാഷിങ്ടണ്‍: ഭാരതത്തിന് ട്രംപ് ചുമത്തിയതിന് സമാനമായ താരിഫും ഉപരോധവും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഭാരതത്തില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഭാരതം അവസാനിപ്പിച്ചില്ലെങ്കില്‍ യൂറോപ്പും ഭാരതത്തിന് മേല്‍ ഇരട്ടി താരിഫുകള്‍ ചുമത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഭാരതത്തോട് കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഇതിനിടയിലാണ് സമാനനീക്കം നടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
















