തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനായിരുന്ന പൂജനീയ ബ്രഹ്മപാദാനന്ദസരസ്വതി സ്വാമിക്ക് ശ്രദ്ധാഞ്ജലിയും യതിപൂജയും സെപ്തംബര്‍ 13ന്. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ രാവിലെ 10 മുതലാണ് ചടങ്ങ്. അനുസ്മരണ സമ്മേളനത്തിന് ശേഷം 11.30നാണ് യതി പൂജ.ഉച്ചയ്‌ക്ക് ഒരു മണിക്ക് അമൃതഭോജനം.
സന്യാസിമാരും പൗര പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ആഗസ്റ്റ് 16നാണ് സ്വാമി സമാധിയായത്.
















