തൃശൂര്‍:ചേലക്കരയില്‍ പഞ്ചായത്ത് അംഗത്തെ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ചേലക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശശിധരനെയാണ് മദ്യലഹരിയില്‍ യുവാക്കള്‍ മര്‍ദ്ദിച്ചത്.
വല്ലങ്ങിപ്പാറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവരാണ് ശശിധരനെ മര്‍ദ്ദിച്ചത്. വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ തുടയെല്ല് പൊട്ടിയ ശശിധരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശശിധരന്‍ വീടിന് സമീപത്തെ റോഡിന്റെ വശത്ത് നില്‍ക്കുമ്പോഴാണ് യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കിലെത്തിയത്. ബൈക്ക് ഇടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ശശിധരന്‍ നിലത്ത് വീണു. ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം.















