കോഴിക്കോട്: നാദാപുരത്ത് സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച 17 കാരന്‍ അവശനായി ആശുപത്രിയില്‍ ചികില്‍സയില്‍.നാദാപുരം പ്രദേശത്തെ ഗവ സ്‌കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഉളളത്.തീവ്രപരിചരണ വിഭാഗത്തില്‍ ആണ് വിദ്യാര്‍ത്ഥി.
ഓണാഘോഷത്തിനിടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിച്ചു. അമിത അളവില്‍ മദ്യം കഴിച്ച വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി.ഇതോടെ ഒപ്പം ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു
ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
















