ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കളര്‍കോട് മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ താനാകുളം കയ്യേറി ചിലര്‍ മാരക വിഷ പ്രയോഗം നടത്തിയതില്‍ പ്രതിഷേധം ഉയരുന്നു. കുളത്തിന്റെ കരയിലെ ചെടികള്‍ നശിപ്പിക്കാനെന്ന പേരിലാണ് വിഷം തളിച്ചത്. മഴക്കാലത്ത് ഇത്തരം വിഷ പ്രയോഗം കുളത്തില്‍ നടത്തിയത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.
നിത്യവും നിരവധി ഭക്തരാണ് ഈ കുളത്തില്‍ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഇവിടെ കുളിക്കാനെത്തുന്നുണ്ട്. ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസറുടെ അനുമതി ഇല്ലാതെയാണ് നിയമവിരുദ്ധമായി ക്ഷേത്രക്കുളത്തില്‍ വിഷപ്രയോഗം നടത്തിയതെന്നാണ് അറിയുന്നത്. ഇത്തരം പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രവും പരിസരവും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഭക്തര്‍ സബ്ഗ്രൂപ്പ് ഓഫീസര്‍ക്കും അസി. ദേവസ്വം കമ്മീഷണര്‍ക്കും പരാതി നല്‍കി.
പൊതുയിടങ്ങളില്‍ വിഷം തളിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിലെ കുളത്തില്‍ വിഷം പ്രയോഗം നടത്തിയത്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.















