Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അമേരിക്കന്‍ ഹുങ്ക് അറ്റ്ലാന്റിക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 09:17 am IST
in Editorial

ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഹുങ്ക് വിജയിക്കാന്‍ പോകുന്നില്ലെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമായിരിക്കുകയാണ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ഭാരതം അസംസ്‌കൃത എണ്ണ വാങ്ങുന്നു എന്നു പറഞ്ഞാണ് റൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അധിക തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്ന ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്ന വിമര്‍ശനത്തിന് അമേരിക്കന്‍ ഭരണകൂടത്തിലെ ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലയ്‌ക്ക് വാങ്ങുന്നതിനായി ട്രംപ് ചര്‍ച്ച നടത്തിയതായാണ് വാര്‍ത്തകള്‍ വന്നത്. അമേരിക്കയുടെ കാപട്യവും നഗ്‌നമായ ഇരട്ടത്താപ്പും ഭാരതവിരോധവും ഇതില്‍നിന്ന് വ്യക്തമാണല്ലോ.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭാരത ഉത്പന്നങ്ങള്‍ക്ക് എതിരെ ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക തീരുവ നിലവില്‍ വന്നത്. ഇതോടെ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കനത്ത തിരിച്ചടി ഉണ്ടാവുമെന്നാണ് ട്രംപ് കരുതിയത്. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് നേരത്തെ, വിവേക ശൂന്യനായ ഈ ഭരണാധികാരി പ്രഖ്യാപിച്ചിരുന്നല്ലോ. എന്നാല്‍ ഇത്തരം ഭീഷണികളും പ്രതികാര നടപടികളുമൊന്നും വിലപ്പോവില്ലെന്ന് വ്യക്തമാക്കുന്നതാണ് 2028 ല്‍ ഭാരതം ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സി ഏര്‍ണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2030 ല്‍ ഭാരതം രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്യും. ശക്തമായ സാമ്പത്തികാടിത്തറയും അനുകൂലമായ ജനസംഖ്യയും സാമ്പത്തിക രംഗത്തെ ഘടനാപരമായ പരിഷ്‌കാരങ്ങളുമാണ് ഭാരതത്തെ ഇതിന് സഹായിക്കുകയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അധിക തീരുവ എന്ന പ്രതികാര നടപടിയിലൂടെ അമേരിക്കന്‍ ഭരണകൂടം എന്താണോ ആഗ്രഹിക്കുന്നത് അതിന് കടകവിരുദ്ധമായാണ് ഭാരതം മുന്നേറുന്നതെന്ന് ഇത് തെളിയിക്കുന്നു.

അധികതീരുവയുടെ ഫലമായി അമേരിക്കന്‍ വിപണിയില്‍ ഭാരത ഉത്പന്നങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള തിരിച്ചടിയെ മറികടക്കാന്‍ 40 രാജ്യങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. ഇതിന്റെ ഫലമായി വലിയ നേട്ടം ഉണ്ടാക്കാന്‍ ഭാരതത്തിന് കഴിയും. ഇഷ്ടമില്ലെങ്കില്‍ ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ അമേരിക്ക വാങ്ങേണ്ടതില്ലെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഭാരതത്തിന്റെ ആത്മവിശ്വാസത്തിന് തെളിവാണ്. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാനുമായുള്ള പോരാട്ടത്തില്‍ രാജ്യത്തിന്റെ സുരക്ഷയും, കര്‍ഷകരുടെ താത്പര്യവും ആര്‍ക്കുമുന്നിലും അടിയറവയ്‌ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ജയശങ്കര്‍ അമേരിക്കയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞിരിക്കുന്നത്. ജയശങ്കറിന്റെ ഈ പ്രസ്താവനയോടെ അമേരിക്കയ്‌ക്ക് അബദ്ധം മനസ്സിലായിട്ടുണ്ടാവും.

അധികാരമുള്ളതുകൊണ്ടു മാത്രമാണ് പ്രസിഡന്റ് ട്രംപിന്റെ ആലോചനയില്ലാതെയുള്ള നടപടികളെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായവര്‍ പോലും അനുകൂലിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതിനിടയിലും ഭാരതത്തോടുള്ള ശത്രുതാപരമായ സമീപനം ഉപേക്ഷിക്കണമെന്നും, അല്ലാത്തപക്ഷം നഷ്ടം അമേരിക്കയ്‌ക്ക് തന്നെയാവുമെന്നും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരും മറ്റും ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ വേണമെങ്കില്‍ വാങ്ങിയാല്‍ മതിയെന്ന ജയശങ്കറിന്റെ പ്രസ്താവന അമേരിക്കന്‍ വാര്‍ത്താ ചാനലുകളില്‍ വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഭാരതത്തിന്റെ ഈ പ്രസ്താവനയില്‍ അമേരിക്ക ഞെട്ടിപ്പോയെന്ന് യുഎസ് ധനമന്ത്രി സ്‌കോട്ട് ബസന്റ് തന്നെ പറഞ്ഞിരിക്കുകയാണല്ലോ. ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും, അമേരിക്ക ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണെന്നും, ആത്യന്തികമായി ഈ രാജ്യങ്ങള്‍ക്ക് ഒരുമിക്കേണ്ടി വരുമെന്നും യുഎസ് ധനമന്ത്രി പറയുന്നതിനര്‍ത്ഥം ഇപ്പോഴത്തെ പ്രതികാര നടപടിയില്‍ നിന്ന് അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടിവരും എന്നുതന്നെയാണ്. ആ രാജ്യത്തെ ഭരണാധികാരിയുടെ ഹുങ്ക് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എറിയേണ്ടിവരും എന്നര്‍ത്ഥം.

Tags: indiaVladimir PutinTrump's tariffs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.