പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുമെന്നാണ്. ഈ സാധ്യതയുള്ളതിനാല്‍ നാലു ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീമീറ്റര്‍ ഉയര്‍ത്തും.
ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കും.ഈ സാഹചര്യത്തില്‍കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. നദിയില്‍ ആരും ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
















