ശിവഗിരി: സത്യവ്രത സ്വാമികളുടെ ശതാബ്ദി സപ്തംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷക്കാലം രാജ്യമെമ്പാടും ആചരിക്കണമെന്ന് ശിവഗിരി മഠം. അന്നേദിവസം ശിവഗിരിയില്‍ വിശേഷാല്‍ പൂജയും ആരാധനയും അര്‍ച്ചനയും നടക്കും.
നായര്‍ സമുദായത്തില്‍ ജനിച്ച അയ്യപ്പന്‍പിള്ള, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് സത്യവ്രത സ്വാമികള്‍ ആവുകയും ആലുവ സര്‍വമത സമ്മേളനം, വൈക്കം സത്യഗ്രഹം തുടങ്ങിയവയിലെല്ലാം മുന്നണി പടനായകന്‍ ആയിരുന്നു.
2026 സപ്തംബര്‍ ഒന്നു വരെയുള്ള കാലയളവില്‍ സ്വാമികള്‍ സമാധി പ്രാപിച്ചതിന്റെ നൂറാം വാര്‍ഷികം എസ്എന്‍ഡിപി യോഗം, ഗുരുധര്‍മ്മ പ്രചരണ സഭ തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത് നടത്തണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭ്യര്‍ത്ഥിച്ചു.
















