ടെൽ അവീവ് : തെക്കൻ ഗാസയിലെ നാസർ ആശുപത്രി ആക്രമണത്തെക്കുറിച്ചുള്ള ഇസ്രായേൽ സൈന്യത്തിന്റെ പ്രസ്താവന പുറത്ത്. മാധ്യമപ്രവർത്തകരെയല്ല മറിച്ച് ഒരു ഹമാസ് ക്യാമറയെയാണ് ലക്ഷ്യമിട്ടതെന്ന് സൈന്യം പറഞ്ഞു.
ആക്രമണത്തിൽ ഇരുപത് പേർ മരിച്ചു, അവരിൽ അഞ്ച് പത്രപ്രവർത്തകർ ഉൾപ്പെടുന്നുണ്ട്. ആദ്യ ആക്രമണത്തിന് പത്ത് മിനിറ്റിന് ശേഷമുള്ള രണ്ടാമത്തെ ആക്രമണത്തിലാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
















