മുംബൈ: അശ്വിൻ കുമാറിന്റെ ആനിമേറ്റഡ് ചിത്രമായ ‘മഹാവതാർ നരസിംഹ’ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ. തിയേറ്ററുകളിൽ 32 ദിവസം പിന്നിട്ടപ്പോൾ, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 176.25 കോടി രൂപ കളക്ഷൻ നേടി, ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച 2014 ലെ ബ്ലോക്ക്ബസ്റ്റർ ‘ബാംഗ് ബാംഗി’നെ ‘നരസിംഹ’ മറികടന്നു. 174.51 കോടി രൂപയായിരുന്നു ‘ബാംഗ് ബാംഗ്’ കളക് ഷൻ. ഈ നേട്ടത്തോടെ, മഹാവതർ നരസിംഹ ഔദ്യോഗികമായി ഹിന്ദിയിലെ എക്കാലത്തെയും വലിയ 53ാമത്തെ കളക്ഷൻ ചിത്രമായി മാറി. ഹിരണ്യകശ്യപു, പ്രഹ്ലാദൻ, വിഷ്ണുവിന്റെ നരസിംഹാവതാരം എന്നിവരുടെ കഥയാണ് ‘മഹാവതാർ നരസിംഹം’. വാർ 2, കൂലി, സായാര തുടങ്ങിയ വലിയ റിലീസുകളിൽ നിന്നുള്ള കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും നരസിംഹം വൻ വിജയമായത് സിനിമാ ലോകത്ത് പുതിയ ചരിത്രമാണ്. താരതമ്യേന അറിയപ്പെടാത്ത ഒരു സംവിധായകനിൽ നിന്ന് വരുന്ന ഒരു ആനിമേറ്റഡ് പുരാണ സിനിമയ്‌ക്ക് താരനിരയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് പല ട്രേഡ് വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
‘മഹാവതർ നരസിംഹ’യുടെ ഹിന്ദി കളക്ഷൻ ആദ്യ ആഴ്ചയിൽ 32.45 കോടി രൂപയായി. രണ്ടാം വാരാന്ത്യത്തിലായിരുന്നു വഴിത്തിരിവ്; ഹിന്ദി പതിപ്പ് 54.95 കോടി രൂപ നേടി. പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയായിരുന്നു.
മൂന്നാം ആഴ്ചയിൽ, 53.75 കോടി രൂപ സമാഹരിച്ചു.
ഈ വർഷത്തെ ഏറ്റവും അപ്രതീക്ഷിത വിജയഗാഥകളിൽ ഒന്നായി നരസിംഹത്തിന്റേത്. ഹിന്ദിയിൽ നിന്ന് 176.25 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. സംവിധായകൻ അശ്വിൻ കുമാറിനെ സംബന്ധിച്ചിടത്തോളം, ഈ വിജയം ഒരു കരിയറിനെ നിർവചിക്കുന്നതായി. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം, പുരാണ കഥക്ക് ഇപ്പോഴും വലിയ ബോക്‌സ് ഓഫീസ് സാധ്യതകളുണ്ടെന്ന് ഇത് തെളിയിക്കുന്നു.
















