തൃശൂര്‍ : പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച ശേഷം യുവാവിന്റെ ആത്മഹത്യ.തൃശൂര്‍ അഞ്ഞൂര്‍ സ്വദേശി മനീഷാണ് ജീവനൊടുക്കിയത്.
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നിന്നും നീതി കിട്ടിയില്ല എന്നാണ് യുവാവ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.അഞ്ഞൂര്‍ കുന്നിന് സമീപം ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
യുവാവിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ബന്ധുവിന് എടുത്ത് നല്‍കിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.
















