കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാമര്‍ശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടന്‍ അത് തിരുത്തുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ആരോപണമുന്നയിക്കുന്ന സ്ത്രീകള്‍ക്കെതിരായ ഒരു പ്രചരണവും യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ചവരുടെ രാഷ്‌ട്രീയപശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കണമെന്നും ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം അല്‍പ്പവസ്ത്രം ധരിച്ചു നിന്നവരാണ് രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് വി.കെ.ശ്രീകണ്ഠന്‍ എംപി ആരോപിച്ചത്. വിവാദമായതോടെ അതു പിന്‍വലിച്ച് എംപി പ്രസ്താവന ഇറക്കിയിരുന്നു.
















