അട്ടപ്പാടി:തമിഴ്‌നാട്ടില്‍ നിന്നും അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി ബാഗുകളിലാക്കിയാണ് വിദേശമദ്യം കടത്തിയത്.99 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്.
മദ്യം കടത്തിക്കൊണ്ട് വന്ന അമ്മയെയും മകനെയും ഷോളയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആനക്കട്ടിയില്‍ നിന്നാണ് പൊലീസ് സംഘം വിദേശമദ്യവുമായി പ്രതികളെ പിടികൂടിയത്.ഓണക്കാലം കണക്കിലെടുത്ത് അനധികൃത മദ്യകടത്തിനെതിരെ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
















