കൊച്ചി: പറവൂര്‍ കോട്ടുവള്ളിയില്‍ പലിശയ്‌ക്ക് പണം നല്‍കിയ സ്ത്രീയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്‌ക്ക് ജാമ്യം. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദീപയുടെ മാതാപിതാക്കളായ വിരമിച്ച പൊലീസുകാരന്‍ പ്രദീപിനും ബിന്ദുവിനും ഒപ്പം ദീപയും വീട്ടമ്മയെ പലിശ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി എന്ന മൊഴിയുടെ പ്രകാരമായിരുന്നു അറസ്റ്റ്. മൂന്ന് പേര്‍ക്കും എതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
ഒളിവില്‍ പോയ പ്രദീപിനും ബിന്ദുവിനുമായി അന്വേഷണം തുടരുകയാണ്. ആത്മഹത്യ ചെയ്ത ആശ ബെന്നിയുടെ സാമ്പത്തിക രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്.
ബിന്ദുവില്‍ നിന്ന് രണ്ട് ഘട്ടമായി 10 ലക്ഷം രൂപ ജീവനൊടുക്കിയ വീട്ടമ്മ വാങ്ങിയിരുന്നു. എന്നാല്‍ ഇത് വീട്ടമ്മയുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല.
















