Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ന്യൂറോണുകളും മന്ത്രങ്ങളും

ഡോ. രാജീവ്. എന്‍ by ഡോ. രാജീവ്. എന്‍
Aug 21, 2025, 06:28 am IST
in Samskriti

ഡോ. രാജീവ്. എന്‍

മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ അടിസ്ഥാന യൂണിറ്റുകളെ ഒന്നായി നാഡീകോശങ്ങള്‍ (nuerons) എന്ന് വിളിക്കുന്നു. ഒരു മനുഷ്യന്റെ ശരീരത്തില്‍ നൂറു കോടിയിലധികം ന്യൂറോണുകള്‍ ഉള്ളതായാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും മനുഷ്യ മസ്തിഷ്‌ക്കത്തിലാണ്. ജീവികളുടെ നാഡീവ്യൂഹത്തില്‍ നിന്നും ആശയമുള്‍ക്കൊണ്ട് ധാരാളം പഠനശാഖകള്‍ രൂപപ്പെട്ടിട്ടുണ്ട്.

കൃത്രിമ നാഡീവ്യൂഹം അഥവാ ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക്, ന്യൂറോ ലിംഗ്വിസ്റ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെല്ലുലാര്‍ ന്യൂറോ സയന്‍സ്, ന്യൂറോ ഫിസിയോളജി, ന്യൂറോ അനാട്ടമി ആദിയായവ അവയില്‍ ചിലതു മാത്രം. കണക്റ്റമിക്‌സ് എന്നൊരു പഠന ശാഖ പുതുതായി രൂപമെടുത്തിട്ടുണ്ട്. ജന്തു നാഡീവ്യൂഹത്തിലെ കണക്റ്റമുകളുടെ സൃഷ്ടിയും പാഠനവുമാണ് ഇതിന്റെ വിഷയം. ഈ നവ ശാസ്ത്രശാഖ മനോരോഗ വിദഗ്ധര്‍ക്കു രോഗനിര്‍ണയത്തില്‍ ഏറെ ഉപകാരപ്രദമാകുന്നുണ്ട്. ഇത് ന്യൂറോ സയന്‍സിന്റെ ഒരു ഭാഗമായാണ് വളര്‍ന്നതും വികസിക്കുന്നതും.

തലച്ചോറിലെ ന്യൂറോണുകളില്‍ ഏക രേഖാ സ്വഭാവമുള്ള സംയമനം സാധ്യമാക്കാന്‍ മന്ത്രങ്ങള്‍ക്കു കഴിയുമെന്ന് ന്യൂറോ ലിംഗ്വിസ്റ്റിക്‌സില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ന്യൂറോണുകളുമായി ഈ മന്ത്രങ്ങള്‍ സംയമനം ചെയ്യുന്നത് ശബ്ദത്രാസകമെന്ന പ്രതിഭാസത്തിലൂടെയാണ്. മന്ത്രങ്ങള്‍ക്കു ഈ വിധം ശരീരത്തിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ഡല്‍ഹി ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആന്‍ഡ് അലൈഡ് സയന്‍സസില്‍ ഈ വിഷയത്തില്‍ ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌കത്തില്‍ ഈ മന്ത്രങ്ങള്‍ ആല്‍ഫ തരംഗങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു എന്നതാണ് അവരുടെ കണ്ടെത്തല്‍. ബ്രെയിന്‍ വേവ് മാപ്പിംഗ് സംവിധാനത്തിലൂടെ ബ്രെയിന്‍ വേവ് ഗ്രാഫില്‍ ഇവ രേഖപ്പെടുത്താന്‍ സാധിക്കും. മനുഷ്യ മസ്തിഷ്‌കത്തില്‍ ഒരു കാന്തിക മണ്ഡലം സ്ഥിതി ചെയ്യുന്നു എന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണല്ലോ. മസ്തിഷ്‌കത്തില്‍ പരിമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയെ ഇന്‍സെഫലോഗ്രാഫ് ഉപയോഗിച്ച് അളക്കാന്‍ കഴിയും. കൂടുതല്‍ പഠനങ്ങള്‍ക്കായി ഇതിന്റെ വിപുലീകൃത രൂപം ഒരു ഗ്രാഫില്‍ ചിത്രീകരിക്കാനും സാധിക്കും. ആല്‍ഫ തരംഗങ്ങള്‍ക്കൊപ്പം ബീറ്റ, ഡെല്‍റ്റ തീറ്റ എന്നീ തരംഗങ്ങളും നമ്മുടെ തലച്ചോറില്‍ സംജാതമാക്കാന്‍ സനാതന മന്ത്രങ്ങള്‍ക്കു സാധിക്കും. ഇവ പൊതുവായി ബ്രെയിന്‍ വേവ്‌സ് എന്നറിയപ്പെടുന്നു. ഇവയില്‍ ഏറ്റവും തീവ്രത തീറ്റ തരംഗത്തിനാണ്. ഈ ഓരോ തരംഗവും മനുഷ്യന്റെ ഓരോ മനസ്സികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ആല്‍ഫ തരംഗം സുഖകരമായ ധ്യാനാവസ്ഥയേയും, ഡെല്‍റ്റാതരംഗം സുഷുപ്തിയുടെ അവസ്ഥയേയും പ്രതിനിധാനം ചെയ്യുന്നു. ഇന്‍സെഫലോഗ്രാഫി ഉപയോഗിച്ച് തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഗ്രാഫിലാക്കി രേഖപ്പെടുത്താമെന്നു മുകളില്‍ സൂചിപ്പിച്ചല്ലോ. ഇതിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഇലക്ട്രോ എന്‍സെഫലോഗ്രാം അഥവാ ഇ.ഇ.ജി എന്ന പേരില്‍ അറിയപ്പെടുന്നത്. മന്ത്ര സ്പന്ദനം മൂലം മസ്തിഷ്‌ക്കത്തെ ഈ തരംഗങ്ങള്‍ കൂടുതല്‍ ചലനോന്മുഖമാകുന്നു. ഇത് കണ്ടുപിടിക്കാനും ചിത്രീകരിക്കുവാനും മനുഷ്യന് സാധിക്കുമെന്ന് പഴയകാലത്ത് ആരും സ്വപ്‌നം കാണാന്‍പോലും. ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ശാസ്ത്രം ഏറെ വളര്‍ന്നു കഴിഞ്ഞു. മനുഷ്യന് ആധ്യാത്മിക സാധനകളിലൂടെ ഈ തരംഗങ്ങള്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുവാനും അങ്ങനെ ആത്മജ്ഞാനം നേടാനും ജന്മം സഫലമാക്കാനും കഴിയുമെന്ന് ശാസ്ത്രലോകം തെളിയിച്ചു കഴിഞ്ഞു.

മന്ത്രസിദ്ധി കൊണ്ടും, ഫല സവിശേഷതകള്‍ കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ് ലളിതാസഹസ്രനാമം. ദേഹശുദ്ധി വരുത്തി മനഃശുദ്ധിയോടെ നിലവിളക്കു കൊളുത്തി കൂട്ടമായി ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്ന രീതി ഇന്ന് ഭാരതത്തിനു പുറത്തുള്ള രാജ്യങ്ങളും സ്വീകരിച്ചു വരുന്നു. ദേവി ലളിതാപരമേശ്വരിയുടെ സംസ്‌കൃതത്തിലുള്ള ആയിരം നാമങ്ങള്‍ ലിപ്യന്തരം ചെയ്ത ഗ്രന്ഥങ്ങള്‍ നോക്കി സംസ്‌കൃതം അറിയാത്തവര്‍ക്കും പാരായണം ചെയ്യാം. പത്മാസനത്തിലിരുന്നുള്ള ജപവും ധ്യാനവും കൂടുതല്‍ മികച്ച ഫലം തരും. പത്മാസനത്തില്‍ ഇരിക്കാന്‍ ശരീരവഴക്കം ഇല്ലാത്തവര്‍ക്ക് ചമ്രം പിടഞ്ഞിരുന്ന് മന്ത്രജപമാവാം. മാനസിക രോഗ ചികിത്സയുടെ ഭാഗമായും ലളിതാ സഹസ്രനാമജപം നിര്‍ദ്ദേശിച്ചു കാണാറുണ്ട്.

സ്മൃതിനാശം(അല്‍ഷിമേഴ്സ്) ഒഴിവാക്കാനുള്ള ന്യൂറോലിംഗ്വിസ്റ്റിക്‌സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇത്തരം കൂട്ടായ്‌മകള്‍ വിദേശ രാജ്യങ്ങളില്‍ നടത്തി വരുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത മന്ത്രം ജപിക്കുന്ന ആളിനൊപ്പം അതു ശ്രവിക്കുന്നവരിലും സദ്ഭാവ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ്.

ശ്രീദേവിയെ ലളിതാംബികയായി ഉപാസിക്കുന്ന മാര്‍ഗമാണ് ശ്രീവിദ്യോപാസന. ശ്രീചക്രം ദേവിയുടെ സ്ഥൂലരൂപവും, പഞ്ചദശാക്ഷരീ മന്ത്രം അമ്മയുടെ സൂക്ഷ്മരൂപവുമാണ്. ശ്രീലളിതാ സഹസ്രനാമ സ്‌തോത്രം ശ്രീവിദ്യോപാസനയുടെ ഭാഗമാണ്. ശബ്ദാര്‍ത്ഥ ഗാംഭീര്യം പാരായണത്തിലെ ആനന്ദം എന്നിവയെപറ്റി പറയുമ്പോള്‍ ലളിതാ സഹസ്രനാമത്തിന്റെ പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ആദ്യഭാഗം ഉപദേശ പശ്ചാത്തലവും മദ്ധ്യം മന്ത്രാവലികളും അന്ത്യഭാഗം ഫലശ്രുതിയുമാണ്. മന്ത്രം ജപിക്കുമ്പോള്‍ നമുക്ക് പ്രാപ്തമാക്കുന്ന അനുഭൂതി അഥവാ ആനന്ദത്തിന്റെ ശാസ്ത്രീയ വശമാണ് മേല്‍ പറഞ്ഞത്. തന്ത്രശാസ്ത്രം അനുസരിച്ച് എഴുപത്തിരണ്ടായിരം നാഡികളാണ് മനുഷ്യ ശരീരത്തിലുള്ളത്. അവയുടെ സംഗമസ്ഥാനങ്ങളെ ചക്രങ്ങള്‍ എന്ന് പറയുന്നു. പ്രാണശക്തിയുടെ കേന്ദ്രങ്ങളായ ഏഴു ചക്രങ്ങളാണ് പ്രധാനമായിട്ടുള്ളത്. മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്നിവയാണ് ഈ ഏഴു ചക്രങ്ങള്‍. ലളിതാ സഹസ്രനാമത്തില്‍ ഇവയെപ്പറ്റി വിവരിക്കുന്നത് മൂലാധാരൈകനിലയാ, സ്വാധിഷ്ഠനാംബുജഗത, മണിപൂരാബ്ജനിലയ, അനാഹതാബ്ജനിലയാ, വിശുദ്ധിചക്രനിലയ, ആജ്ഞാചക്രാന്തരാളസ്ഥ, സഹസ്രാരംബുജാരൂഢ എന്നിപ്രകാരമാണ്. ഇഡ, പിങ്ഗള, സുഷുമ്‌ന നാഡികളെ പറ്റി നാം കേട്ടിട്ടുണ്ടല്ലോ! അത് കുണ്ഡലിനിയില്‍ എത്തി നില്‍ക്കുന്നു. ന്യൂറോണുകളും നാഡീവ്യൂഹവുമായുള്ള ബന്ധം ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒപ്പം മന്ത്രങ്ങളുടെ ശക്തിക്കുള്ള ശാസ്ത്രീയ വിശദീകരണവും.

ഓം എന്ന ബീജ മന്ത്രത്തിന്റെ ശക്തിയും സവിശേഷതയും കൂടി നോക്കാം. സനാതന ധര്‍മത്തില്‍ ആത്മാവിനെയും ഈ ബ്രഹ്‌മാണ്ഡത്തെയും കോര്‍ത്തിണക്കുന്ന ആദിശബ്ദമാണ് ഓം. ഇത് അതിദീപ്തമായ ജീവാത്മ-പരമാത്മ ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നു. ബ്രഹ്‌മാണ്ഡം രൂപമെടുത്ത സമയത്തുദ്ഭവിച്ച ആദിശബ്ദമാണത്. വേദങ്ങള്‍ ഇതിനെ നാദബ്രഹ്‌മമെന്നും സൃഷ്ടിയുടെ ആത്മാവെന്നും വിശേഷിപ്പിക്കുന്നു. ഈ ദൈവിക ശബ്ദം ജപിക്കുമ്പോള്‍ നമ്മുടെ ബോധമണ്ഡലം ബ്രഹ്‌മവുമായി അഥവാ പ്രാണചൈതന്യവുമായി ഒത്തുചേരുന്നു. അ, ഉ എന്നീ സ്വരാക്ഷരങ്ങളും മ് എന്ന വ്യഞ്ജനവും ചേര്‍ന്നാണ് ഓം എന്ന നാദബ്രഹ്‌മം ഉണ്ടാവുന്നത്. ഇതില്‍ അ – ജാഗ്രത് അഥവാ ഉണര്‍ന്നിരിക്കുന്ന അവസ്ഥയേയും, ഉ – സ്വപ്‌നാവസ്ഥ അഥവാ സൂക്ഷ്മ-ആന്തരിക ലോകത്തെയും, മ – സുഷുപ്തി അഥവാ തുരീയാവസ്ഥയെയും സൂചിപ്പിക്കുന്നു. ഓം എന്ന മന്ത്രം ജപിക്കുമ്പോള്‍ അത് നാഡികളെ ഉണര്‍ത്തി ആഴത്തിലുള്ള വിശ്രമം നല്‍കുന്നു.

മന്ത്രങ്ങള്‍ വളരെ പവിത്രവും ശക്തിയാര്‍ജിച്ചവയുമാണ്. കൃത്യതയോടെ ഉച്ചരിക്കേണ്ടവയാണ് അതിലെ ഓരോ അക്ഷരങ്ങളും. ഏറെ അര്‍ത്ഥതലങ്ങളും, ആത്മീയ വ്യാഖ്യാനങ്ങളും ഉള്ള സ്വരവാക്യങ്ങളാണ് ഓരോ മന്ത്രവും. മന്ത്രജപം ശരീരത്തിനും മനസ്സിനും ഏകാഗ്രതയും പരമമായ ശാന്തിയും പ്രദാനം ചെയ്യുന്നു. ഇതിനു കാരണം മന്ത്രങ്ങള്‍ക്കു നമ്മുടെ ന്യൂറോണുകളെ സംയമനത്തിലാക്കാന്‍ കഴിയുന്നു എന്നതാണ്.

Tags: VedasNeurons and mantras
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുരാണ ഉല്പത്തിയും വിഭജനവും

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Samskriti

വേദക്ഷേത്രത്തിന്റെ വിശേഷങ്ങളിലൂടെ

Samskriti

എന്തിനാണ് വേദപഠനം?

Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.