Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചത്തില്‍ സംഖ്യകളുടെ സ്ഥാനം

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
Aug 20, 2025, 06:23 am IST
in Samskriti

പ്രപഞ്ചത്തിലെ എല്ലാ നിയമങ്ങളും സംഖ്യയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നാം മനസിലാക്കാനായി സംഖ്യകളെ പലഭാഷകളില്‍ പലപല ലിപികളുപയോഗിച്ചു കാലാകാലങ്ങളില്‍ സമയാസമയം ഉപയോഗപ്പെടുത്തുന്നു. സംഖ്യകള്‍ പ്രത്യക്ഷമല്ലാത്ത സൂക്ഷമ രൂപമാണ്. അതായത് പരമാണുവിനു പിന്നിലെ അതിസൂക്ഷമതയില്‍ ലയിച്ചവയാണ്. ഇതൊരിക്കലും സ്ഥൂലതയില്‍ തനിയെ പ്രത്യക്ഷപ്പെടാതെ സര്‍വ്വവ്യാപിയായി നിലകൊള്ളുന്നു. എപ്രകാരം പ്രപഞ്ചം മായയായ് നിലകൊള്ളുന്നുവോ അപ്രകാരം സംഖ്യയും നിലകൊള്ളുന്നു. പ്രപഞ്ച നിയമങ്ങളെല്ലാം സംഖ്യാധിഷ്ടിതമാണ്. പ്രപഞ്ച വസ്തുക്കളില്‍ നിര്‍ണ്ണയിക്കാനാകാത്ത ആദ്യന്തസ്വഭാവമുണ്ടോ അതുതന്നെയാണ് സംഖ്യക്കുമുള്ളത്. എങ്ങും കൃത്യമായി കൈകടത്താനാവാത്ത അവസ്ഥ!. പ്രത്യക്ഷത്തില്‍ വളരെ ലളിതമെന്നിരിക്കെ ആഴങ്ങളില്‍ കടക്കാനാകാത്ത സ്വരൂപം.

എന്നാലെല്ലാം സാങ്കല്പികവും. അറിവിലൂടെ പ്രകടമായി പ്രപഞ്ചത്തെനിയന്ത്രിക്കുന്ന പ്രപഞ്ച സമാനമായ മറ്റൊരു മഹാ തന്ത്രം.

സങ്കലനവും വ്യവകലനവും അടിസ്ഥാനമായ ആവശ്യാനുസരണം സൂത്രവാക്യങ്ങളാല്‍ പൂരിതമായൊരു സംഖ്യാപ്രപഞ്ചം. എവിടെതൊട്ടാലും എങ്ങുമെത്താത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുന്ന ഒരു മായാപ്രപഞ്ചം. പൂജ്യംമുതല്‍ മുന്നോട്ടൊ, പിന്നോട്ടൊ അനന്തമായി പോകുന്ന പ്രകൃതം. എന്നാല്‍ ചെറിയ സംഖ്യയല്ലേ പൂജ്യം മുതല്‍ ഒന്നു വരെ ഒന്നു പഠിക്കാമെന്നു വെച്ചാലൊ? ഒന്നുവരെ എത്തുന്നതിനിടയിലെ ഭിന്നങ്ങള്‍ സംഖ്യാരേഖയോളം നീണ്ടുകിടക്കുന്നതു കാണാം. പൂജ്യത്തിനു തൊട്ടടുത്തതും ഒന്നിലെത്തുന്നതിനു തൊട്ടുപിന്നിലെയും ഭിന്നമേതെന്നു തിരിച്ചറിയാനാവാത്ത അവസ്ഥ.

ഇവയിലേതെങ്കിലുമൊന്നു തിരിച്ചറിഞ്ഞാല്‍ ബാക്കി അനായാസമാകും. ആധുനിക കമ്പ്യൂട്ടര്‍ പോലും മുട്ടുമടക്കുന്ന പ്രതിഭാസം. പൂജ്യത്തിനും ഒന്നിനുമിടയിലുള്ള ഭിന്നങ്ങളുടെ ഏതൊരു സ്ഥാനവും പറഞ്ഞാല്‍ മനസിലാക്കാം. അതായത് പൂജ്യത്തിനും ഒന്നിനും ഇടയിലെ ഭാഗത്തെ അഞ്ഞൂറായി ഭാഗിച്ചതില്‍ ഓരോഭാഗവും എത്ര എന്നു ചോദിച്ചാല്‍ അറിയാം. ഇവിടെയാണ് ക്രിയകളും സൂത്രവാക്യങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍ പൂജ്യംകഴിഞ്ഞുള്ള തുടക്കവും ഒന്നിലെത്താനുള്ള ഒടുക്കവും ചോദിക്കരുത്. ഇതുതന്നെയാണ് പ്രപഞ്ചാവസ്ഥയും. പ്രപഞ്ചത്തിലെ എല്ലാ വസ്തുതയും സംഖ്യയിലൂടെയാണ് തെളിയിക്കുക. പ്രപഞ്ചത്തിന്റെ ആദ്യന്തം എപ്രകാരമൊ അപ്രകാരംതന്നെയാണ് സംഖ്യയുടേയും അവസ്ഥ. ഇടമുറിയാത്തൊരു ചലനാവസ്ഥ അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡപൂരിതമായി നിലകൊള്ളും.

വൈശേഷികസിദ്ധാന്തത്തിലെ അവസാനമായ പരമാണു സ്ഥൂലപ്രകൃതിയുടെ തുടക്കമായി കണക്കാക്കുമ്പോള്‍ അവ സംഖ്യയിലെ പൂജ്യമായി കണക്കാക്കാം അതിനുമുന്നേ സംഖ്യ നിശ്ചലമാകുന്നു. അവിടുന്നങ്ങോട്ട് സംഖ്യയൊരു മായയായി സ്ഥൂലത്തിലലിഞ്ഞുചേര്‍ന്ന് ഇഴപിരിയാനാകാത്ത ഭാഗമായി മാറുന്നു. പരമാണുവിന്റെ തുടക്കം മുതല്‍ അണു, ദ്വണു, തൃണു തുടങ്ങി ദ്രവ്യങ്ങളുടെ സൃഷ്ടിയെല്ലാം സംഖ്യാടിസ്ഥാനത്തിലാണ്. അണുവിന്റെ സംഖ്യാവ്യതിയാനം മൂലകങ്ങളുടെ മാറ്റത്തിനാധാരമാണ്. ആധുനികശാസ്ത്രങ്ങളും പറയുന്നത് ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ പ്രോട്ടോണിന്റ സംഖ്യയെ വ്യത്യാസപ്പെടുത്തിയാല്‍ മറ്റുമൂലകമായിമാറുമെന്നാണ്. ഇവയിലെല്ലാം തന്നെ സംഖ്യയുടെ അതിപ്രസരം മനസിലാക്കാവുന്നതാണ്.

സംഖ്യകളെ നാം മനസിലാക്കുന്നത് ഓരോ നിശ്ചിത ഇടവേളകള്‍ വിട്ടാണെന്നറിയാം. പൂജ്യമെന്നു നാം സങ്കല്പിക്കുന്ന അവസ്ഥയില്‍നിന്നും ഇഴമുറിയാത്ത ഭിന്നങ്ങളിലൂടെയാണ് നാം ഒന്ന് എന്ന സങ്കല്പത്തിലെത്തുക. അത്രയുംതന്നെ ഭിന്നങ്ങള്‍ കടന്നാണ് രണ്ടിലുമെത്തുക. ഈ പ്രക്രിയ തുടര്‍ന്നു പോകുന്നു. ഇപ്രകാരം ഒന്നിനും രണ്ടിനും ഇടയിലെന്നപോലെ അല്ലെങ്കില്‍ പൂജ്യത്തിനും ഒന്നിനുമിടയിലൊ നടന്ന എല്ലാപ്രക്രീയയും ഒന്നുകൂട്ടി മുന്നോട്ടുപോകുന്ന അനന്തമായ സംഖ്യകളിലെല്ലാം കാണാം. എന്നാല്‍ പൂജ്യം എന്നതൊരു മിഥ്യാ സങ്കല്പമാണ്. അങ്ങനെയൊരിടം സംഖ്യക്കില്ല. നെഗറ്റീവ് സംഖ്യയില്‍നിന്നും പൊസിറ്റീവ് സംഖ്യയിലേക്കു മാറുന്നതായ ഒരുസ്ഥാനം എന്നാല്‍ അതിനൊരിടം സങ്കല്പിക്കാനാവില്ല. സംഖ്യ പ്രപഞ്ച പൂരിതമാണ്. ഇത് അറിവിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള അറിവുകള്‍ തിരിച്ചറിഞ്ഞ ഋഷീശ്വരന്മാര്‍ അറിവുണ്ടായാല്‍ മുക്തിയായെന്നു പറയും.

സംഖ്യാ സിദ്ധാന്തം പോലെയാണ് സ്ഥൂലപ്രപഞ്ചത്തിലെ ദ്രവ്യവും സൂക്ഷ്മ പ്രപഞ്ചത്തിലെ അറിവും. അറിവില്‍ ഉദയംകൊണ്ട് സ്ഥൂലതയിലുടലെടുത്ത് ദൃശ്യപ്രപഞ്ചമാകുന്നു. എന്നാല്‍ ഈ ദൃശ്യ പ്രപഞ്ചം സൂക്ഷ്മതയില്‍നിന്നാകയാല്‍ നിലനില്പില്ല. കാരണം തിരിച്ചു സൂക്ഷ്മതയില്‍ ലയിക്കേണ്ടവയും ചാക്രികഭാവത്താല്‍ പുനര്‍നിര്‍മ്മിതിയില്‍ വരേണ്ടതുമാണ്. ഇവിടെ സംഖ്യ മേല്‍പറഞ്ഞവയെ ചിട്ടപ്പെടുത്താനുള്ള ഉപാധി മാത്രം. സംഖ്യയുടെ വിവരണാതീതമായ സ്വാഭാവം അറിവില്‍ എപ്രകാരം ലയിക്കുന്നുവോ അപ്രകാരം അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡ തത്ത്വവും അറിവില്‍ ലയിക്കേണ്ടതാണ്. സംഖ്യ എപ്രകാരം ആദ്യന്തം ഒരുതലത്തിലെ അറിവില്‍ ലയിക്കാതെവരുന്നുവോ അപ്രകാരം ബ്രഹ്‌മാണ്ഡതത്ത്വവും ലയിക്കാതെ വരും.

ഇവിടെയാണ് ബ്രഹ്‌മതത്ത്വം ഉടലെടുക്കുന്നത്. ആധുനികശാസ്ത്രം ഇപ്പോഴുള്ള തലത്തില്‍ എത്രമുന്നോട്ടുപോയാലും ഈ തലത്തിലുള്ളതിലെ കുറച്ചു കാര്യങ്ങള്‍ എന്താണെന്നുള്ള അറിവല്ലാതെ പുതിയതായൊന്നും തരുന്നില്ല, തരാനും പറ്റില്ല. അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡമത്രയും വ്യാപിച്ചുതരപ്പെടത്തക്ക രീതിയിലാണ് ഓരോതലത്തിലുള്ള അറിവുകളിലായി ഈ സംഖ്യ വിന്യസിച്ചിരിക്കുന്നത്. അറിവിന്റെ ഒരുതലത്തില്‍ നിന്നുകൊണ്ട് നാം ഗ്രഹിക്കുമ്പോള്‍ മറ്റെന്തോ ഒന്നുള്ളതായ തോന്നലാണ് അടുത്ത തലത്തിലെത്താനുള്ള വഴിയൊരുക്കുന്നത്.

ആ തലത്തിലെത്തി വീണ്ടും അപഗ്രഥിച്ചപഗ്രഥിച്ച് തലംമാറിമാറി ബ്രഹ്‌മപഥം പൂകുന്നു. അവിടെ അറിയാനായി മറ്റൊന്നുമുണ്ടാകില്ല. അവിടമാണ് മോക്ഷപഥം. അതോടുകൂടി പരമാത്മാവ് ബ്രഹ്‌മത്തില്‍ ലയിക്കുന്നു. ഇതൊരു ചെറുദൃഷ്ടാന്തത്തിലൂടെ പറഞ്ഞാല്‍ മഹാസാഗരത്തില്‍നിന്നൊരു ബാഷ്പകണം ഉയര്‍ന്നുയര്‍ന്ന് ഹിമവല്‍സാനുക്കളില്‍ മറ്റുകണങ്ങളുമായിചേര്‍ന്നൊരു നീര്‍ തുള്ളിയായി പതിച്ച് പലതിലും ലയിച്ച് പല കര്‍മ്മവും കഴിച്ച് കാലാന്തരേ ഒരുപോറലുമേല്‍ക്കാതെ വീണ്ടും സമുദ്രത്തില്‍ ലയിക്കുന്നതുപോലെയാണ്.

ഈ കര്‍മ്മത്തെ നിയന്ത്രിക്കുന്ന ദേവതകള്‍ ഇതിനിടയിലെ കര്‍മ്മത്തെയല്ലാതെ ഒരുകൂട്ടുകെട്ടും ഈ ജലത്തെ ബാധിക്കാത്തതുപോലെയാണ് ബ്രഹ്‌മത്തില്‍ ലയിക്കുന്ന പരമാത്മാവും. ഇതിനിടയിലെ ഒരുകര്‍മ്മവും ഇതിനെ ബാധിക്കുന്നില്ല. അതൊട്ടറിയുന്നുമില്ല. ഇതാണ് നിര്‍ഗുണാവസ്ത. എന്നാല്‍ ബ്രഹ്‌മത്തിന്റെ കാഴ്ചപ്പാട് സൃഷ്ടിയിലലിയാത്തവിധം അതിഗൂഢവുമാണ്.

 

Tags: Number theory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.