തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയുടെ വായിൽ തുണി തിരുകിയ ശേഷം കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി പിടിയിൽ. ഒന്നര പവന്റെ മാലയും അര പവന്റെ മോതിരവുമാണ് കവർന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ തനിച്ച് താമസിക്കുകയായിരുന്ന ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ബേക്കറി ജീവനക്കാരനായ മധു പിടിയിലായി. മോഷ്ടിച്ച ആഭരണങ്ങൾ ഇയാൾ വിറ്റു. പണം മെഡിക്കൽ കോളേജ് പോലീസ്
പിടികൂടിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
















