ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ ധാരണ ഹമാസ് അംഗീകരിച്ചു. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണ.ബന്ദികളെ മോചിപ്പിക്കാനും ധാരണയായി.
ഗാസ വളഞ്ഞ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചത്. പൂര്‍ണ വെടിനിര്‍ത്തലിനും താല്‍ക്കാലിക യുദ്ധവിരാമത്തിനും ഇടയിലുള്ള അനുരഞ്ജനത്തിനാണ് ധാരണായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്‌ക്കുക, ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നിവ ധാരണയില്‍ ഉള്‍പ്പെടുമെന്നുമാണ് റിപ്പോര്‍ട്ട്. ഈജിപ്തും ഖത്തറും നടത്തിയ മധ്യസ്ഥത ചര്‍ച്ചകളെ തുടര്‍ന്നാണ് സുപ്രധാന നീക്കം. സംഭവത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.
















