തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്‌കൂള്‍ വാന്‍ കുഴിയില്‍ മറിഞ്ഞ് 31 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്‌ക്കുമുള്‍പ്പെടെ 32 പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ 9.30ഓടെ വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടം.
സെന്റ് സാന്താസ് സ്‌കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാന്‍ ആണ് കുഴിയില്‍ വീണത്. ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല.
റോഡിന്റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്റെയും പ്രശ്‌നമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
















