ആലപ്പുഴ: തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ചനിലയില്‍ . തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (60) നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ അടുക്കള വാതില്‍ ചവിട്ടി തുറന്ന നിലയില്‍ കണ്ടു.
വീടിനുള്ളില്‍ മുളക് പൊടി വിതറിയിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ രണ്ടു സ്വര്‍ണവളകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















